Friday, March 13, 2026 Last Updated 18 Min 5 Sec ago English Edition
Todays E paper
Ads by Google
Friday 07 Nov 2025 02.36 PM

വര്‍ഷങ്ങളായിട്ടുള്ള അച്ഛന്റെ കഠിനാധ്വനത്തിനുള്ള സമ്മാനം: കാറ് നല്‍കി മകന്റെ സര്‍പ്രൈസ്, വീഡിയോ വൈറല്‍

bengaluru, man, surprise, father, car

മനസ്സിനെ ഏറെ സന്തോഷിപ്പിക്കുന്ന വീഡിയോകള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയിലൂടെ വൈറലാകാറുണ്ട്. ഇപ്പോഴിതാ ബെംഗളൂരുവില്‍ നിന്നുള്ള സോഫ്റ്റ്‌വെയര്‍ ഡെവലപ്പറായ ഒരു യുവാവ് പങ്കുവച്ച വീഡിയോയാണ് നെറ്റീണ്‍സണ്‍സിന്റ മനംകവരുന്നത്. അടുത്തിടെ യുവാവ് തന്റെ പിതാവിന് ഒരു കാര്‍ സമ്മാനമായി നല്‍കി അദ്ദേഹത്തെ അത്ഭുതപ്പെടുത്തുകയായിരുന്നു. 26 കാരനായ സത്യം പാണ്ഡെയാണ് തന്റെ പിതാവിന് ഒരു പുതിയ ടാറ്റ പഞ്ച് സമ്മാനിച്ചത്. വര്‍ഷങ്ങളായിട്ടുള്ള അച്ഛന്റെ കഠിനാധ്വാനത്തിനും ത്യാഗത്തിനുമുള്ള സമ്മാനം എന്നാണ് തന്റെയീ സമ്മാനത്തെ സത്യം പാണ്ഡെ വിശേഷിപ്പിച്ചത്.

'എന്റെ അച്ഛന്‍ ജീവിതകാലം മുഴുവനും ടൂ വീലര്‍ മാത്രമാണ് ഓടിച്ചിരുന്നത്. അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ഹീറോ ഹോണ്ട സ്‌പ്ലെന്‍ഡറിന് 14 വയസുണ്ട്. അത് ഉപയോഗിക്കാന്‍ പോലും പറ്റാത്ത അവസ്ഥയായി. ജീവിതകാലം മുഴുവനും അദ്ദേഹം തന്റെ സുഖസൗകര്യങ്ങള്‍ ത്യജിച്ചത് കുറച്ചധികം പണമുണ്ടാക്കാനും ഞങ്ങള്‍ക്ക് മെച്ചപ്പെട്ട ജീവിതം നല്‍കാനും വേണ്ടിയാണ്. എന്നാല്‍, നാളെ അത് മാറുകയാണ്. അദ്ദേഹത്തിന് ഇക്കാര്യം ഇതുവരെയും അറിയില്ല, പക്ഷേ നാളെ നമ്മുടെ ആദ്യത്തെ ഫാമിലി കാര്‍ വീട്ടിലേക്ക് കൊണ്ടുവരികയാണ്' എന്നാണ് തന്റെ പോസ്റ്റില്‍ ആദ്യം സത്യം പാണ്ഡെ കുറിച്ചത്. പിന്നീട്, കാര്‍ കൊണ്ടുവരുന്നതും അച്ഛന് കാര്‍ കാണിച്ചുകൊടുക്കുന്നതും ഒക്കെയായ വീഡിയോകളും യുവാവ് ഷെയര്‍ ചെയ്തിട്ടുണ്ട്.

വളരെ പെട്ടെന്നാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയത്. അനേകങ്ങളാണ് വീഡിയോയ്ക്ക് കമന്റുകള്‍ നല്‍കിയത്. ശരിക്കും കണ്ണുകള്‍ നിറഞ്ഞുപോയി ഈ വീഡിയോ കണ്ടിട്ട് എന്നാണ് പലരും പറഞ്ഞിരിക്കുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW