Friday, March 13, 2026 Last Updated 33 Min 10 Sec ago English Edition
Todays E paper
Ads by Google
Sunday 16 Nov 2025 08.35 AM

മകനെ കാറിന് വെളിയിലാക്കി, പിന്നാലെ ട്രക്കുമായി പാഞ്ഞെത്തി ബന്ധു: ഏഴ് വയസ്സുകാരന്റെ മരണം കൊലപാതകം

man, car, crash, kill, son, truck

ചൈനയിലെ ഫുജിയാന്‍ പ്രവിശ്യയില്‍ വാഹനാപകടത്തിലൂടെ ഏഴ് വയസ്സുകാരനെ കൊലപ്പെടുത്തിയ കേസില്‍ പിതാവ് കുറ്റക്കാരന്‍. സാന്‍മാങ് സ്വദേശിയാണ് മരിച്ച കുട്ടിയുടെ പിതാവ് ഷാങ്. ബന്ധുവായ ട്രക്ക് െ്രെഡവറുമായി ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു ഷാങ്. ഭീമമായ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കുക എന്നതായിരുന്നു ക്രൂരകൃത്യത്തിന്റെ ലക്ഷ്യം. ഭാര്യയ്ക്ക് മറ്റൊരാളുമായുള്ള ബന്ധം കണ്ടെത്തിയപ്പോഴുണ്ടായ പകയും ഷാങ്ങിന്റെ ദേഷ്യം ഇരട്ടിയാക്കുകയായിരുന്നു.

സംഭവ ദിവസം ഷാങ് തന്റെ കാര്‍ ആളൊഴിഞ്ഞ റോഡില്‍ നിര്‍ത്തിയിട്ടു. മകനോട് പുറത്തിറങ്ങി കാത്തുനില്‍ക്കാന്‍ നിര്‍ദ്ദേശിച്ചു. നിമിഷങ്ങള്‍ക്കകം, ബന്ധു ട്രക്കുമായി വരികയും പുറത്തിറങ്ങി നില്‍ക്കുകയായിരുന്ന കുട്ടിയെ ഇടിക്കുകയും കുട്ടി തല്‍ക്ഷണം മരിക്കുകയും ചെയ്തു. പോലീസ് സ്ഥലത്തെത്തിയപ്പോള്‍, ദുഃഖിതനായ പിതാവായി അഭിനയിച്ച് ഷാങ് മകന്റെ മൃതദേഹത്തിനരികില്‍ പൊട്ടിക്കരയുന്നുണ്ടായിരുന്നു. വാഹനം ഓടിച്ചപ്പോള്‍ ഫോണ്‍ ഉപയോഗിച്ചതിനാല്‍ ശ്രദ്ധ തെറ്റിയാണ് അപകടം സംഭവിച്ചതെന്ന് ബന്ധുവും പറഞ്ഞു. ആദ്യഘട്ടത്തില്‍ ഏകദേശം 180000 യുവാന്‍ ഇന്‍ഷുറന്‍സ് തുകയായി ലഭിച്ചു. ട്രക്ക് ഓടിച്ച ബന്ധുവിന്റെ തൊഴിലുടമ എടുത്ത പോളിസികളില്‍ നിന്നുള്ളതായിരുന്നു പണം. ഈ തുകയില്‍ നിന്ന് മുപ്പതിനായിരം യുവാന്‍ ഷാങ് ബന്ധുവിന് നല്‍കി.

എന്നാല്‍, തുടര്‍ന്നു നടന്ന അന്വേഷണത്തില്‍ തട്ടിപ്പ് പുറത്തുവന്നു. െ്രെഡവിംഗ് യോഗ്യതാ രേഖകള്‍ ബന്ധു വ്യാജമായി ഉണ്ടാക്കിയതാണെന്ന് കണ്ടെത്തി. ഇത് ഇന്‍ഷുറന്‍സ് കമ്പനി ക്ലെയിം നിരസിക്കുന്നതിന് കാരണമായി. ഗൂഢാലോചന പോലീസ് കണ്ടെത്തിയതോടെ കടുത്ത നിയമ നടപടിയാണ് ഇരുവരും നേരിടേണ്ടി വന്നത്. ഷാങ്ങിന് ആദ്യം വധശിക്ഷ വിധിച്ചെങ്കിലും പിന്നീട് അപ്പീലിലൂടെ ഇളവ് നല്‍കി. കോടതി ഇതുവരെ അന്തിമ വിധി പരസ്യമാക്കിയിട്ടില്ല. ബന്ധുവിന് വധശിക്ഷയും രണ്ട് വര്‍ഷത്തെ തടവും 30,000 യുവാന്‍ പിഴയും വിധിച്ചു. കൂടാതെ ലഭിച്ച തുക തിരികെ നല്‍കാനും ഉത്തരവിട്ടു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW