-->
ലോകത്ത് മോഷ്ടാക്കള്‍ ഇല്ലാത്ത ഇടങ്ങള്‍ ചുരുക്കമാണ്. ഇന്ത്യയിലായാലും വിദേശത്തെവിടെയായാലും നാം സൂക്ഷിച്ചില്ലെങ്കില്‍ വിലപിടിപ്പുള്ളത് നഷ്ടമായെന്നുവരും. ഇതിന് ഉദാഹരണമാണ് യുഎസില്‍ നിന്ന് ഒരു ഇന്ത്യക്കാരി പങ്കുവച്ച വീഡിയോ. ഷിക്കാഗോ നഗരമധ്യത്തില്‍ വെച്ച് പട്ടാപകല്‍ തന്റെ സ്വര്‍ണമാല മോഷണപ്പോയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഈ യുവതി. ചാബി ഗുപ്ത എന്ന യുവതിയാണ് തന്റെ മാല മോഷണ പോയകാര്യം ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ അറിയിച്ചത്. താന്‍ ഷിക്കാഗോയിലെ ഡൗണ്‍ടൗണിലൂടെ നടക്കുമ്പോള്‍ അപ്രതീക്ഷിതമായി ഒരാള്‍ തന്റെ കഴിത്തിലിരുന്ന സ്വര്‍ണ്ണമാല പൊട്ടിച്ച് ഓടിയെന്ന് ചാബി തന്റെ വീഡിയോയിലൂടെ പറയുകയാണ്.
ഇന്‍സ്റ്റാഗ്രാമില്‍ ഒരു വീഡിയോ പങ്കിട്ടുകൊണ്ട് ചാബി ഗുപ്ത വിവരിച്ചു, 'ആരോ എന്റെ ചെയിന്‍ പിടിച്ചുപറിച്ചു. ഞാന്‍ ചിക്കാഗോ ഡൗണ്ടൗണില്‍ നടക്കുമ്പോള്‍ ആരോ വന്ന് എന്റെ ചെയിന്‍ പിടിച്ചുപറിച്ചു. ചതവുകള്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയുമോ, സുഹൃത്തേ? ഡൗണ്‍ഡൗണില്‍. ദൈവത്തിന് നന്ദി എനിക്ക് എന്റെ ലോക്കറ്റ് സംരക്ഷിക്കാന്‍ കഴിഞ്ഞു, പക്ഷേ, കൊളുത്ത് പോയി. സുരക്ഷിതരായിരിക്കൂ, നിങ്ങള്‍ അവിടെ..' പിന്നാലെ ചാബി തന്റെ അമ്മയെ വീഡിയോ കോളില്‍ വിളിച്ച് സംസാരിച്ചതിന്റെ ഭാഗങ്ങളും വീഡിയോയില്‍ പങ്കുവച്ചു.
സംഭവം അറിഞ്ഞതും ചാബിയുടെ അമ്മ വലിയ ആശങ്ക പ്രകടിപ്പിച്ചു. ഇതറിഞ്ഞതില്‍ പിന്നെ തന്റെ ഉറക്കം നഷ്ടപ്പെട്ടെന്ന് അവര്‍ ഭര്‍ത്താവിനോട് പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. ഈ സമയം ചാബി തന്നെ ആശ്വസിപ്പിച്ചു. എന്നാല്‍, ഇത്തരത്തിലുള്ള സംഭവം റാഞ്ചിയിലോ, പട്‌നയിലോ, ബെംഗളൂരുവിലോ, നീ താമസിച്ചിരുന്നിടത്തോ ഒരിക്കലും നടന്നിട്ടില്ല. ഷിക്കാഗോ സുരക്ഷിതമാണെന്ന് ഞാന്‍ കരുതി. ഇത് വിഷമിക്കേണ്ട കാര്യമാണെന്നും അമ്മ ചാബിയോട് പറഞ്ഞു. വൈറലായ വീഡിയോയ്ക്ക് താഴെ നിരവധി പേര്‍ കുറിപ്പുകളുമായെത്തി. ഇന്ത്യ സുരക്ഷിതമല്ലെന്ന് അവര്‍ പറയുന്നുവെന്നായിരുന്നു ഒരു കാഴ്ചക്കാര്‍ എഴുതിയത്. യുഎസില്‍ ഇന്ത്യയേക്കാള്‍ ഉയര്‍ന്ന കുറ്റകൃത്യ നിരക്കാണെന്നായിരുന്നു മറ്റൊരു കാഴ്ചക്കാരനെഴുതിയത്. ഇക്കാലത്ത് നമ്മള്‍ എവിടെയും സ്വര്‍ണ്ണ മാലകള്‍ ധരിക്കരുതെന്ന് മറ്റൊരാള്‍ എഴുതി.