Thursday, March 12, 2026 Last Updated 16 Min 16 Sec ago English Edition
Todays E paper
Ads by Google
Friday 10 Oct 2025 01.02 PM

അങ്കമാലിയുടെ രുചിയും രാഗവുമായി ‘അങ്കമാലി കല്യാണ തലേന്ന് ’ നവംബർ 28ന് QNCC യിൽ

uploads/news/2025/10/804911/angamali.gif

ദോഹ: അങ്കമാലി സ്വദേശികളുടെ കൂട്ടായ്മയായ അങ്കമാലി എൻ ആർ ഐ അസോസിയേഷന്റെ (ANRIA Qatar) പത്താം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി അങ്കമാലി 'കല്യാണ തലേന്ന് ’ മ്യൂസിക്കൽ കോൺസെർട്ട് നവംബർ 28 ന് ഖത്തർ നാഷണൽ കൺവെൻഷൻ സെന്ററിൽ (QNCC) നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറീയിച്ചു.അങ്കമാലിയിലെ പരമ്പരാഗത 'കല്യാണ തലേന്ന് 'ആഘോഷത്തിന്റ ആനന്ദം പുനരാവിഷ്കരിക്കുന്ന സ്റ്റേജ് ഷോയിൽ പ്രശസ്ത ബാൻഡുകളായ Chemmeen Band, Seniorz Fusion, സംഗീത സന്ധ്യയും സിനിമാ താരങ്ങളായ രമ്യാ നബീശൻ, സിദ്ധാർത്ഥ് മേനോൻ, കലാഭവൻ സതീഷ് എന്നിവരുടെ പ്രകടനങ്ങളും അരങ്ങേറും.

സംഗീതസന്ധ്യയിൽ പങ്കെടുക്കുന്ന ആസ്വാദകർക്കായിവൈകിട്ട് 6.30 മുതൽ 8.30 വരെ അങ്കമാലിയുടെ തനതു ശൈലിയിലുള്ളഭക്ഷണവൈവിധ്യങ്ങളുമായിസ്നേഹവിരുന്നൊരുക്കും.അങ്കമാലി മാങ്ങാകറി ഉൾപ്പെടെയുള്ള നാട്ടിൻപുറ രുചികൾ നിറഞ്ഞ സൽക്കാരം പരിപാടിയുടെ ഭാഗമായുള്ള പ്രവേശനടിക്കറ്റിന്റെ കോപ്ലിമെന്ററി യായാണ് നൽകുന്നതെന്ന് സംഘാടകർ പറഞ്ഞു. വാർത്താ സമ്മേളനവേദിയിൽ പരിപാടിയുടെ ടിക്കറ്റ് ലോഞ്ച് നടന്നു. ദോഹ ഷാസ ഹോട്ടൽ പാർട്ടി ഹാളിൽ നടന്ന വാർത്താ സമ്മേളനത്തിൽ പ്രസിഡന്റ് വിനോദ് കുമാർ,ജനറൽ സെക്രട്ടറി വിനായക് മോഹൻ, ട്രഷറർ ഡാൻ തോമസ്, ഇവന്റ് ഡയറക്ടർ ഡോ. കൃഷ്ണ കുമാർ, വൈസ് പ്രസിഡന്റ് ജോയ് ജോസ്,
ജോയിന്റ് സെക്രട്ടറി റിംഗു ബിജു എന്നിവർ പങ്കെടുത്തു.

ഷഫീക്ക് അറക്കൽ

Ads by Google
Ads by Google
TRENDING NOW