-->
കുവൈത്ത്‌സിറ്റി: തിരുവനന്തപുരം ജില്ലാ പ്രവാസി അസോസിയേഷന്‍ ടെക്‌സാസ് കുവൈത്ത് ഓണം - ഈദ് സംഗമം വിപുലമായി ആഘോഷിച്ചു.
അബ്ബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളില്‍ പ്രസിഡന്റ് ജിയാഷ് അബ്ദുള്‍ കരീമിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി ജോര്‍ജ്ജ് സ്വാഗതം ആശംസിച്ചു.
ഡോ. അനൂപ് എസ് ആനന്ദ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്ത യോഗത്തില്‍ കുവൈത്ത് സ്വദേശിനിയായ ഫാത്തിമ ഷരീദ മുഖ്യാതിഥിയായിരുന്നു. രക്ഷാധികാരി അരുണ്‍ രാജഗോപാല്‍ ടെക്‌സാസ് ബാലവേദി ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കണ്‍വീനര്‍ ഷാന്‍ കരുണാകരന്‍ ആശംസയും,ട്രഷറന്‍ കനകരാജന്‍ നന്ദിയും രേഖപ്പെടുത്തി. കൂടാതെ കുവൈത്തിലെ സാമൂഹിക സാമ്‌സകാരിക രംഗത്തെ പ്രമുഖര്‍ ആശംസ അര്‍പ്പിച്ചു.
അംഗങ്ങളുടെ പാട്ട്, ഡാന്‍സ് , തിരുവാതിര, അത്തപ്പൂക്കളം, മാവേലി, ഗാനമേള, ഓണസദ്യയും ഒരുക്കിയിരുന്നു.