Thursday, March 12, 2026 Last Updated 0 Min 0 Sec ago English Edition
Todays E paper
Ads by Google
Monday 06 Oct 2025 02.30 PM

18 കാരനായ ഭര്‍ത്താവും 36 കാരിയായ ഭാര്യവും തങ്ങളുടെ സ്വപ്‌നം സാക്ഷാത്കരിച്ചു: പിന്നാലെ വിമര്‍ശനവുമായി നെറ്റീസണ്‍സ്

husband, wife, age, difference, netizens, criticism

പങ്കാളികള്‍ തമ്മിലുള്ള പ്രായവ്യത്യാസം പലപ്പോഴും നെറ്റീസണ്‍സിനിടയില്‍ വലിയ ചര്‍ച്ചകള്‍ക്ക് കാരണമാകാറുണ്ട്. ഇപ്പോഴിതാ 18 വയസ്സുള്ള ഒരു യുവാവും അദ്ദേഹത്തിന്റെ 36 കാരിയായ ഭാര്യയും ചേര്‍ന്ന് ഒരു വീട് വാങ്ങി. തങ്ങളുടെ ജീവിതത്തിലെ ഒരു നാഴികക്കല്ല് പിന്നിട്ടത് ഇരുവരും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചപ്പോള്‍ ഇരുവരുടെയും പ്രായവ്യത്യാസത്തില്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് നെറ്റീസണ്‍സ്. പിന്നാലെ ഇരുവരുടെയും ഇന്‍സ്റ്റാഗ്രാം വീഡിയോയ്ക്ക് താഴെ നെഗറ്റീവ് കമന്റുകള്‍ നിറഞ്ഞു. ലേക് ആഡംബരത്തിന് വേണ്ടിയാണ് വിവാഹം കഴിച്ചുവെന്നും, ജാക്കി തന്റെ പണം ഉപയോഗിച്ച് വളരെ പ്രായം കുറഞ്ഞ പങ്കാളിയുമായി ബന്ധം സ്ഥാപിച്ചുവെന്നുമൊക്കെയുള്ള കുറിപ്പുകളാണ് വീഡിയോയ്ക്ക് താഴെ.

18 കാരന്‍ ലേക്ക് വളരെ ആവേശത്തോടെ വീഡിയോക്ക് മുന്നിലെത്തി ഇങ്ങനെ പറഞ്ഞു, 'എനിക്ക് 18 വയസ്സ്, എന്റെ ഭാര്യക്ക് വയസ്സ് 36. ഞങ്ങള്‍ ഒരുമിച്ച് ആദ്യത്തെ വീട് വാങ്ങി.' വീഡിയോയില്‍ ലേക്കിന്റെ അരികിലായി അദ്ദേഹത്തിന്റെ ഭാര്യ ജാക്കിയുമുണ്ടായിരുന്നു. തങ്ങളുടെ സ്വപ്നം സത്യമായിരിക്കുന്നുവെന്ന കുറിപ്പോടെയാണ് ലേക്ക് ആന്റ് ജാക്ക് എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ നിന്നും വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. സാധാരണഗതിയില്‍ ഇത്രയും ചെറുപ്പത്തില്‍ തന്നെ ഒരു വീട് സ്വന്തമാക്കാന്‍ കഴിഞ്ഞതിന് അവരെ സമൂഹ മാധ്യമ ഉപയോക്താക്കള്‍ അഭിനന്ദിക്കേണ്ടതാണ്. എന്നാല്‍, ലേക്കിനും ജാക്കിനും വളരെ മോശം അനുഭവമായിരുന്നു പിന്നെ നേരിടേണ്ടിവന്നത്. അതിന് കാരണമായതാകട്ടെ ഇരുവരുടെയും 18 വയസിന്റെ പ്രായവ്യത്യാസവം.

പിന്നാലെ ഇരുവരുടെയും പ്രായം ബന്ധപ്പെടുത്തി നിരവധി കുറിപ്പുകളാണ് എഴുതപ്പെട്ടത്. ഒരു കാഴ്ചക്കാരന്‍ കുറിച്ചത് അവന് രണ്ട് വയസുള്ളപ്പോള്‍ അവള്‍ക്ക് 20 വയസെന്നായിരുന്നു. ചിലര്‍ ഇതിനെ 'അമ്മമകന്‍' എന്ന് മുദ്രകുത്തി. ഇതോടെ സമൂഹ മാധ്യമങ്ങളിലെ വലിയ ചര്‍ച്ചയ്ക്ക് തന്നെ ഇരുവരുടെയും ബന്ധം തുടക്കം കുറിച്ചു. ചിലരുടെ സംശയം ഈ ബന്ധം പ്രണയത്തില്‍ വേരൂന്നിയതാണോ അതോ സാമ്പത്തിക നേട്ടത്താല്‍ പ്രചോദിതമാണോയെന്നായിരുന്നു. ചിലര്‍ ലേക്കിനെ 'ഷുഗര്‍ ബേബി' എന്ന് മുദ്രകുത്തി, പ്രണയത്തിന് വേണ്ടിയല്ല, ആഡംബരത്തിനുവേണ്ടിയാണ് അദ്ദേഹം വിവാഹം കഴിച്ചതെന്ന് മറ്റു ചിലര്‍ ആരോപിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW