-->
കുര്‍കുറെ വാങ്ങാന്‍ 20 രൂപ ചോദിച്ചതിന് അമ്മയും സഹോദരിയും ചേര്‍ന്ന് കെട്ടിയിട്ട് മര്‍ദിച്ചെന്ന് എട്ട് വയസുകാരന്റെ പരാതി. പോലീസിന്റെ എമര്‍ജന്‍സി നമ്പറായ 112ല്‍ വിളിച്ചാണ് കുട്ടി പരാതി നല്‍കിയത്. മധ്യപ്രദേശിലെ സിംഗ്രൗലിയിലെ ചിതര്‍വായ് കാലാ ഗ്രാമത്തിലാണ് സംഭവം.
കുര്‍കുറെ വാങ്ങാന്‍ പണം ചോദിച്ചപ്പോള്‍ അമ്മയും സഹോദരിയും ചേര്‍ന്ന് എട്ട് വയസുകാരനെ കയറുകൊണ്ട് കെട്ടിയിട്ട് തല്ലുകയായിരുന്നു. താന്‍ അമ്മയോട് 20 രൂപയുടെ കുര്‍കുറെ വാങ്ങിത്തരാന്‍ പറഞ്ഞെന്നും അമ്മ അത് കേള്‍ക്കാതെ അടിച്ചുവെന്നും കുട്ടി പോലീസിനോട് പറയുന്നുണ്ട്. പോലീസ് ഉദ്യോഗസ്ഥന്‍ വിശദാംശങ്ങള്‍ ചോദിക്കുമ്പോള്‍ സങ്കടംകൊണ്ട് കുട്ടി കരയുന്നതും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയില്‍ കേള്‍ക്കാം.
'കരയണ്ട കേട്ടോ, ഞങ്ങള്‍ അങ്ങോട്ട് ആകയാണ്' എന്ന് പറഞ്ഞ് പോലീസുകാരന്‍ പുട്ടിയെ ആശ്വസിപ്പിക്കുന്നുമുണ്ട്. തുടര്‍ന്ന് ഫോണ്‍വെച്ച ശേഷം നാല് പാക്കറ്റ് കുര്‍കുറെയുമായി പോലീസുകാരനായ ഉമേഷ് വിശ്വകര്‍മ കുട്ടിയുടെ വീട്ടിലെത്തി. കുട്ടിയെ ആശ്വസിപ്പിച്ചശേഷം ഇനി മര്‍ദിക്കരുതെന്ന് അമ്മയ്ക്ക് നിര്‍ദേശവും നല്‍കി.