Friday, March 13, 2026 Last Updated 30 Min 11 Sec ago English Edition
Todays E paper
Ads by Google
Monday 06 Oct 2025 07.34 AM

അവിശ്വസനീയം! കുഞ്ഞിനെ കയ്യിലെടുത്ത് തീക്കുപ്പികളുമായി യുവതിയുടെ അഭ്യാസം, ഇത്രയ്ക്ക് വേണ്ടിയിരുന്നില്ലെന്ന് നെറ്റീസണ്‍സ്

fire, bottle, woman, child

നവരാത്രി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ പല ഭാഗത്തുനിന്നും ഒട്ടനവധി വീഡിയോകളാണ് പുറത്തുവന്നുക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ പൂനെയില്‍ നിന്നും വൈറലാകുന്ന ഒരു വീഡിയോയാണ് നെറ്റീസണ്‍സിനെ രൂക്ഷ വിമര്‍ശനങ്ങള്‍ക്ക് വിധേയമായിരിക്കുന്നത്. കുട്ടിയെ കയ്യിലെടുത്ത് തീക്കുപ്പികളുമായി അഭ്യാസ പ്രകടനം നടത്തുന്ന യുവതിയുടെ വീഡിയോയാണിത്. പൂനെ ആസ്ഥാനമായുള്ള ബാര്‍ട്ടെന്‍ഡറായ കവിത മേധാര്‍ എന്ന യുവതിയാണ്, ഒരു കയ്യില്‍ തീകുപ്പികളും മറുകയ്യില്‍ പിഞ്ചുകുഞ്ഞിനെയും എടുത്ത് പിടിച്ച് കൊണ്ട് അഭ്യാസ പ്രകടനം നടത്തിയത്. സംഭവത്തിന്റെ വീഡിയോ വൈറലായതിനെ തുടര്‍ന്ന് വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്.

നവരാത്രി ആഘോഷത്തിനിടെ മേധാര്‍ തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ഈ വീഡിയോയില്‍, അവര്‍ പരമ്പരാഗത വേഷത്തില്‍ ഒരു കയ്യില്‍ കുഞ്ഞിനെ പിടിച്ച് മറ്റേ കൈകൊണ്ട് ഫ്‌ലെയര്‍ ബാര്‍ട്ടെന്‍ഡിംഗ് വിദ്യകള്‍ അവതരിപ്പിക്കുകയായിരുന്നു. ചില സമൂഹ മാധ്യമ ഉപയോക്താക്കള്‍ അവരുടെ കഴിവിനെയും ധൈര്യത്തെയും പ്രശംസിച്ചപ്പോള്‍, തീ ഉപയോഗിച്ചുള്ള പ്രകടനത്തില്‍ കുഞ്ഞിനെ ഉള്‍പ്പെടുത്തിയത് അപകടകരമാണന്ന് നിരവധി പേര്‍ അഭിപ്രായപ്പെട്ടു. 'അവരുടെ കഴിവ് ഞാന്‍ ഇഷ്ടപ്പെടുന്നു. പക്ഷേ, കുട്ടിയുടെ ജീവന്‍ അപകടത്തിലാക്കുന്നത് അതിര് കടന്നതാണെന്നാണ് ഒരാള്‍ കുറിച്ചത് മറ്റൊരു അഭിപ്രായം ഇങ്ങനെയായിരുന്നു 'ഈ കഴിവിനെ ഞാന്‍ സല്യൂട്ട് ചെയ്യുന്നു, പക്ഷേ, കുട്ടിയെ ഇതിന്റെ ഭാഗമാകാന്‍ പാടില്ലായിരുന്നു. എന്തെങ്കിലും അപകടം സംഭവിച്ചാല്‍, ദുഃഖിച്ചിട്ട് കാര്യമില്ല.'

കര്‍ണാടകയിലെ ഹുബ്ലിയില്‍ നിന്നുള്ള കവിത മേധാറിനെ, ബന്ധുവായ രാജ് മേധാറാണ് ഫ്‌ലെയര്‍ ബാര്‍ട്ടെന്‍ഡിംഗ് പരിചയപ്പെടുത്തിയത്. തുടര്‍ന്ന് പൂനെയിലെ ഫ്‌ലെയര്‍ മാനിയ ബാര്‍ട്ടെന്‍ഡിംഗ് അക്കാദമിയില്‍ നിന്നും പരിശീലനം നേടി. ദിവസവും 89 മണിക്കൂര്‍ പരിശീലനം നടത്താറുണ്ടായിരുന്നു. 2021ല്‍, ഒരു മിനിറ്റിനുള്ളില്‍ 122 ബോട്ടില്‍ ഫ്‌ലിപ്പുകള്‍ നടത്തി അവര്‍ ഏറ്റവും വേഗതയേറിയ വനിതാ ഫ്‌ലെയര്‍ ബാര്‍ട്ടെന്‍ഡര്‍ എന്ന ലോക റെക്കോര്‍ഡ് സ്ഥാപിക്കുകയും ലണ്ടന്‍ വേള്‍ഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടുകയും ചെയ്തിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW