-->
അമിതഭാരം കുറയ്ക്കാന്‍ പല ഡയറ്റുകളും നോക്കുന്ന നിരവധിപേരുണ്ട്. എന്നാല്‍, ഇത് അമിതമായാല്‍ ശരീരത്തെ ബാധിക്കും. അത്തരത്തില്‍ 'ഫ്രൂട്ടേറിയന്‍' ഡയറ്റ് മാത്രം പിന്തുടര്‍ന്ന 27 വയസുകാരി കഴിഞ്ഞ ദിവസമാണ് മരിച്ചത്. വേവിക്കാത്ത പഴങ്ങളും ഡ്രൈ ഫ്രൂട്ട്‌സും മാത്രം കഴിക്കുന്ന ഭക്ഷണരീതിയാണ് ഫ്രൂട്ടേറിയന്‍ ഡയറ്റ്. ബാലിയിലെ ഹോട്ടല്‍ മുറിയിലാണ് കരോലിന ക്രിസക്കിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വെറും 22 കിലോഗ്രാം ഭാരം മാത്രമുണ്ടായിരുന്ന യുവതി പോഷകാഹാരക്കുറവ് മൂലമാണ് മരിച്ചത്.
ബാലിയിലെ സംബര്‍കിമ ഹോട്ടലില്‍ റൂമെടുക്കാന്‍ വന്നപ്പോള്‍തന്നെ ഇവര് ക്ഷീജിതയായിരുന്നുവെന്ന് ഹോട്ടല്‍ 2 ജീവനക്കാര്‍ പറയുന്നു. കുഴിഞ്ഞ കണ്ണുകളും പുറത്തേക്ക് തള്ളിനില്‍ക്കുന്ന തോളെല്ലുമുണ്ടായിരുന്ന അവര്‍ നന്നായി മെലിഞ്ഞ രൂപമായിരുന്നുവെന്നും ഹോട്ടല്‍ ജീവനക്കാര്‍ വ്യക്തമാക്കുന്നു. ഒരു ദിവസം ഹോട്ടല്‍ മുറിയിലേക്ക് നടന്നുപോകാന്‍ പോലും കഴിയാതെ വന്നു. അത്രയ്ക്ക് ക്ഷീണിതയായിരുന്നു. തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാരന്‍ മുറിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.
മാത്രമല്ല അവരുടെ ആരോഗ്യം ക്ഷയിച്ചുവരുന്നതിന്റെ ലക്ഷണങ്ങള്‍ പ്രകടമായിരുന്നു. കൈനഖങ്ങള്‍ മഞ്ഞനിറമാവുകയും പല്ലുകള്‍ ദ്രവിക്കാന്‍ തുടങ്ങുകയും ചെയ്തിരുന്നു. കൂടാതെ ശരീരത്തില്‍ പോഷകാഹരക്കുറവിന്റെ ഗുരുതരമായ ലക്ഷണങ്ങളുമുണ്ടായിരുന്നു. അതിഥിയുടെ ഈ അവസ്ഥയില്‍ ആശങ്ക തോന്നിയ ഹോട്ടല്‍ ജീവനക്കാര്‍ കരോലിനയോട് പലതവണ ഡോക്ടറെ കാണാന്‍ ആവശ്യപ്പെട്ടിരുന്നു. അവര്‍ അതെല്ലാം നിരസിച്ചു.
താമസം തുടങ്ങി മൂന്നാം ദിവസം, കരോലിനയുടെ ഒരു പ്രാദേശിക സുഹൃത്തില്‍നിന്ന് ഹോട്ടല്‍ ജീവനക്കാര്‍ക്ക് ഒരു സന്ദേശം ലഭിച്ചു. അവര്‍ വന്നതിന് ശേഷം യാതൊരു വിവരവുമില്ലെന്ന് സുഹൃത്ത് അറിയിച്ചതോടെ ജീവനക്കാര്‍ക്ക് ആശങ്കയായി. മുറിയിലെത്തി പരിശോധിച്ചപ്പോള്‍ കരോലിനയെ മരിച്ച നിലയിലാണ് കണ്ടെത്തിയത്.