-->
ന്യൂഡൽഹി: ക്രിക്കറ്റ് ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഏകദിന സ്ക്വാഡിനെ ഇന്ന് പ്രഖ്യാപിക്കാൻ സാദ്ധ്യത. ഒക്ടോബർ 19ന് പെർത്തിൽ ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ രോഹിത് ശർമ്മയുടെയും വിരാട് കോഹ്‌ലിയുടെയും സാന്നിദ്ധ്യം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത് .
2025 ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം ആദ്യമായാണ് ഇന്ത്യക്ക് വേണ്ടി വിരാടും രോഹിത്തും കളത്തിലിറങ്ങാൻ ഒരുങ്ങുന്നത്. സെലക്ടർമാർ ഇന്ന് ടീമിനെ പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. മൂന്ന് ഏകദിനവുും അഞ്ച് ടി-20 മത്സരങ്ങളുമായി ഇന്ത്യൻ ടീം ഓസ്‌ട്രേലിയയിൽ കളിക്കുക. താരങ്ങളുടെ ഫിറ്റ്‌നസ് പരിഗണിച്ചാണ് ടീമിനെ തിരഞ്ഞെടുക്കുന്നത് എന്ന് സെലക്ടർമാരിൽ ഒരാൾ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ഏഷ്യാ കപ്പിൽ പരിക്കേറ്റ ഹാർദിക് പാണ്ഡ്യക്ക് പകരം നിതീഷ് കുമാർ റെഡ്ഡിയെ സ്‌ക്വാഡിലേക്ക് പരിഗണിച്ചേക്കുമെന്ന് റിപ്പോർട്ടുണ്ട്. പുനരധിവാസത്തിലുള്ള വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത് മികച്ച രീതിയിൽ പുരോഗമിക്കുന്നുണ്ടെങ്കിലും താരത്തിന് ഇനിയും വി്ശ്രമം നൽകിയേക്കുമെന്നാണ് റിപ്പോർട്ട്. ഈ സാഹചര്യത്തിൽ കെഎൽ രാഹുലിനൊപ്പം സഞ്ജു സാംസൺ ഏകദിനത്തിൽ രണ്ടാം വിക്കറ്റ് കീപ്പറായി കളിച്ചേക്കും