Wednesday, March 18, 2026 Last Updated 7 Min 43 Sec ago English Edition
Todays E paper
Ads by Google
Sunday 15 Mar 2026 11.50 PM

ബംഗ്ലാദേശിന്‌ ഏകദിന പരമ്പര

uploads/news/2026/03/830409/sp1.jpg

മിര്‍പുര്‍: പാകിസ്‌താനെതിരായ ഏകദിന ക്രിക്കറ്റ്‌ പരമ്പര ബംഗ്ലാദേശ്‌ സ്വന്തമാക്കി. മൂന്ന്‌ ഏകദിനങ്ങളുടെ പരമ്പര 2-1 നാണ്‌ അവര്‍ നേടിയത്‌.
മൂന്നാമത്തേതും അവസാനത്തേതുമായ മത്സരത്തില്‍ 11 റണ്ണിനാണ്‌ ബംഗ്ലാദേശ്‌ ജയിച്ചത്‌. ആദ്യം ബാറ്റ്‌ ചെയ്‌ത ബംഗ്ലാദേശ്‌ അഞ്ച്‌ വിക്കറ്റിന്‌ 290 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത പാകിസ്‌താന്‍ 279 റണ്ണിന്‌ ഓള്‍ഔട്ടായി.
റിഷാബ്‌ ഹുസൈന്‍ അവസാന ഓവര്‍ എറിയാനെത്തുമ്പോള്‍ പാകിസ്‌താന്‌ വേണ്ടിയിരുന്നത്‌ 14 റണ്‍. 49-ാം ഓവറിലെ അവസാന പന്തില്‍ മുസ്‌താഫിസുര്‍ റഹ്‌മാന്‍ ഹാരിസ്‌ റൗഫിനെ (ഒന്ന്‌) പുറത്താക്കിയിരുന്നു. റിഷാബ്‌ ഹുസൈന്റെ രണ്ടാമത്തെ പന്തില്‍ ഷഹീന്‍ നല്‍കിയ റിട്ടേണ്‍ ക്യാച്ച്‌ പാഴായി. അവസാന ബാറ്റര്‍ അബ്രാറിനെ കാവല്‍ നിര്‍ത്തി പാക്‌ നായകന്‍ ഷഹീന്‍ ഷാ അഫ്രീഡി (38 പന്തില്‍ രണ്ട്‌ സിക്‌സറും രണ്ട്‌ ഫോറുമടക്കം 37) പൊരുതാന്‍ ശ്രമിച്ചെങ്കിലും വിഫലമായി. അവസാന പന്തില്‍ ഷഹീനെ വിക്കറ്റ്‌ കീപ്പര്‍ ലിട്ടന്‍ ദാസ്‌ സ്‌റ്റമ്പ്‌ ചെയ്‌തു. സല്‍മാന്‍ ആഗയുടെ സെഞ്ചുറിയും (98 പന്തില്‍ നാല്‌ സിക്‌സറും ഒന്‍പത്‌ ഫോറുമടക്കം 106) ടീമിനെ രക്ഷിച്ചില്ല. ടോസ്‌ നേടിയ പാകിസ്‌താന്‍ നായകന്‍ ഷഹീന്‍ ഷാ അഫ്രീഡി ബംഗ്ലാദേശിനെ ആദ്യം ബാറ്റ്‌ ചെയ്യാന്‍ വിട്ടു.
ഓപ്പണര്‍ തന്‍സിദ്‌ ഹസന്റെ കന്നി സെഞ്ചുറി (107 പന്തില്‍ ഏഴ്‌ സിക്‌സറും ആറ്‌ ഫോറുമടക്കം 107) അവരെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചു. 44 പന്തില്‍ 48 റണ്ണുമായി പുറത്താകാതെനിന്ന തൗഹിദ്‌ ഹൃദോയുടെ പ്രകടനവും നിര്‍ണായകമായി. ലിട്ടന്‍ ദാസ്‌ (51 പന്തില്‍ ഒരു സിക്‌സറും ഒരു ഫോറുമടക്കം 41), ഓപ്പണര്‍ സെയ്‌ഫ് ഹസന്‍ (55 പന്തില്‍ 36) എന്നിവരും മികച്ച ബാറ്റിങ്‌ പുറത്തെടുത്തു. പാകിസ്‌താനായി ഹാരിസ്‌ റൗഫ്‌ മൂന്ന്‌ വിക്കറ്റും ഷഹീന്‍ ഷായും അബ്രാര്‍ അഹമ്മദും ഒരു വിക്കറ്റ്‌ വീതവുമെടുത്തു. പാകിസ്‌താന്‌ ഓപ്പണര്‍മാരായ സാഹിബ്‌സാദ ഹര്‍ഹാന്‍ (ആറ്‌), മാസ്‌ സദാഖത്‌ (ആറ്‌) എന്നിവരെ തുടക്കത്തിലെ നഷ്‌ടമായി. തസ്‌കിന്‍ അഹമ്മദും നാഹിദ്‌ റാണയുമാണ്‌ വിക്കറ്റെടുത്തത്‌്.

Ads by Google
Sunday 15 Mar 2026 11.50 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW