Tuesday, March 17, 2026 Last Updated 59 Min 12 Sec ago English Edition
Todays E paper
Ads by Google
Sunday 15 Mar 2026 11.50 PM

ഗൂളറിന്റെ അദ്‌ഭുത ഗോള്‍

uploads/news/2026/03/830411/sp3.jpg

മാഡ്രിഡ്‌: സ്‌പാനിഷ്‌ ലാ ലിഗ ഫുട്‌ബോളില്‍ അദ്‌ഭുത ഗോളുമായി റയാല്‍ മാഡ്രിഡ്‌ താരം ആര്‍ദ ഗൂളര്‍. എല്‍ചെയ്‌ക്കെതിരേ നടന്ന ഹോം മത്സരത്തിലായിരുന്നു ഗോള്‍. റയാല്‍ 3-1 നു മുന്നിട്ടു നില്‍ക്കേയായിരുന്നു സംഭവം. 89-ാം മിനിറ്റില്‍ യുവതാരം ആര്‍ദ ഗൂളര്‍ സ്വന്തം പകുതിയില്‍ നിന്നുള്ള ഒരു കിടിലന്‍ ഗോളിലൂടെയാണു ഞെട്ടിച്ചത്‌്. 89-ാം മിനിറ്റിലായിരുന്നു താരത്തിന്റെ കാലില്‍നിന്ന്‌ പന്ത്‌ വലയിലേക്ക്‌ തുളച്ച്‌ കയറിയത്‌. എല്‍ചെ ഗോള്‍ കീപ്പര്‍ മതിയാസ്‌ ഡിറ്റഗ്‌ പോസ്‌റ്റിന്‌ പുറത്താണെന്ന്‌ കണ്ടപ്പോള്‍ ഗൂളര്‍ 74 അടി അകലെ നിന്നു കിടിലന്‍ ഷോട്ട്‌ പായിച്ചു. ഏവരെയും ഞെട്ടിച്ച്‌ പന്ത്‌ വലയില്‍ കയറി. മതിയാസ്‌ ഡിറ്റഗ്‌ പന്തിനു പിന്നാലെ പാഞ്ഞെങ്കിലും വേഗം പോരായിരുന്നു.
ലാ ലിഗയില്‍ ഏറ്റവും ദൂരത്തു നിന്നുള്ള ഗോളിന്റെ ഒപ്പമെത്താന്‍ താരത്തിന്‌ സാധിച്ചു. 2004 ല്‍ സി.ഡി നുമാന്‍സിയയുടെ താരം അന്റോണിയോ ജോസ്‌ 4 അടി അകലെനിന്നു തന്നെ ഗോളടിച്ചിരുന്നു. സെവിയയ്‌ക്കെതിരേയായിരുന്നു ഗോള്‍ നേട്ടം. എല്‍ചെയ്‌ക്കെതിരേ റയാല്‍ 4-1 നു ജയിച്ചു. അന്റോണിയോ റുഡിഗര്‍, ഫെഡറിക്‌ വാല്‍വര്‍ദെ, ഹുജിസെന്‍ എന്നിവരും റയാലിനായി ഗോളടിച്ചു. മാനുവല്‍ എയ്‌ഞ്ചലിന്റെ സെല്‍ഫ്‌ ഗോളാണ്‌ എല്‍ചെ അക്കൗണ്ടിലെത്തിയത്‌.

Ads by Google
Sunday 15 Mar 2026 11.50 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW