Friday, March 13, 2026 Last Updated 42 Min 4 Sec ago English Edition
Todays E paper
Ads by Google
Thursday 01 Jan 2026 05.03 PM

‘എന്റെ ജീവിതത്തിന്റെ വെളിച്ചവുമായി 2026 ലേക്ക് ചുവടുവയ്ക്കുന്നു...’ അനുഷ്ക ശര്‍മ്മയ്ക്കൊപ്പമുള്ള വിരാട് കോഹ്ലിയുടെ പുതുവത്സര പോസ്റ്റ് ഏറ്റെടുത്ത് ആരാധകര്‍

uploads/news/2026/01/818553/Untitled-6.jpg
Virat Kohli and Anushka sharma (Image Source: Instagram)

ബോളിവുഡിന്റെയും ക്രിക്കറ്റ് പ്രേമികളുടെയും പ്രിയ താരദമ്പതിമാരാണ് വിരാട് കോഹ്ലിയും അനുഷ്ക ശര്‍മ്മയും. ക്രിക്കറ്റ് താരം വിരാടും ബോളിവുഡ് താരം അനുഷ്‌കയും തമ്മിലുള്ള പ്രണയത്തിന്റെ ഹാഷ് ടാഗായിരുന്നു ‘വിരുഷ്‌ക’. ഒരുകാലത്ത് ഇന്ത്യയിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ട പ്രണയമായിരുന്നു വിരാടിന്റെയും അനുഷ്കയുടെയും. ഇവരുടെ പ്രണയവും വിവാഹവുമൊക്കെ ആരാധകര്‍ ആഘോഷമാക്കിയിട്ടുണ്ട്.
വിവാഹത്തോടെ അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്ത അനുഷ്ക വിരാടിനും മക്കളായ വാമികയ്ക്കും അകായ് യ്ക്കുമൊപ്പം ജീവിതം ആസ്വദിക്കുകയാണ്. താരദമ്പതിമാര്‍ തങ്ങളുടെ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ അതിലൂടെ പങ്കിടാറുണ്ടെങ്കിലും മക്കളുടെ ചിത്രങ്ങള്‍ ഇതുവരെ പങ്കുവച്ചിട്ടില്ല. സ്വകാര്യതയ്ക്കു വേണ്ടിയാണ് ഇവര്‍ വിദേശത്തു താമസമാക്കിയതെങ്കിലും ഇരുവരും ഇടയ്ക്കിടെ ഇന്ത്യയിലേക്ക് എത്താറുണ്ട്.
ഇപ്പോഴിതാ അനുഷ്കയ്ക്കൊപ്പമുള്ള ന്യൂ ഇയര്‍ ആശംസകള്‍ പങ്കിടുകയാണ് വിരാട് കോഹ്ലി. ‘‘എന്റെ ജീവിതത്തിലെ വെളിച്ചവുമായി 2026 ലേക്ക് ചുവടുവെക്കുന്നു...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് വിരാട് ചിത്രം പങ്കിട്ടിരിക്കുന്നത്. വിദേശത്ത് നിന്ന് പകര്‍ത്തിയ ചിത്രത്തില്‍ രണ്ടുപേരും മാസ്ക് വരച്ചിട്ടുണ്ട്. സ്പൈഡര്‍മാന്റെ ചിത്രമാണ് വിരാട് വരച്ചിരിക്കുന്നത്, അനുഷ്കയാകട്ടെ ബട്ടര്‍ഫ്ലൈയുടെ ചിത്രമാണ് മുഖത്ത് വരച്ചിരിക്കുന്നത്. വിരാട് പങ്കുവച്ച ചിത്രത്തിന് നിരവധി ലൈക്കുകളും കമന്റുകളുമാണ് കിട്ടിക്കൊണ്ടിരിക്കുന്നത്.

Ads by Google
Thursday 01 Jan 2026 05.03 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW