Tuesday, March 17, 2026 Last Updated 1 Min 46 Sec ago English Edition
Todays E paper
Ads by Google
Sunday 15 Mar 2026 11.50 PM

പുരുഷന്‍മാര്‍ തോറ്റു, വനിതകള്‍ ജയിച്ചു

uploads/news/2026/03/830410/sp2.jpg

മൗണ്ട്‌മാന്‍ഗുയി: ന്യൂസിലന്‍ഡും ദക്ഷിണാഫ്രിക്കയും തമ്മില്‍ നടന്ന പുരുഷ/വനിതാ ട്വന്റി20 ക്രിക്കറ്റ്‌ മത്സരങ്ങളില്‍ സമ്മിശ്ര ജയം. ദക്ഷിണാഫ്രിക്കയുടെ പുരുഷ ടീം ഏഴ്‌ വിക്കറ്റിനു ജയിച്ചപ്പോള്‍ ന്യൂസിലന്‍ഡ്‌ വനിതകള്‍ 80 റണ്ണിന്റെ ഗംഭീര ജയം നേടി.
ബേയ്‌ ഓവലില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ്‌ ചെയ്‌ത ന്യൂസിലന്‍ഡ്‌ ടീം 91 റണ്ണിന്‌ ഓള്‍ഔട്ടായി. മറുപടി ബാറ്റ്‌ ചെയ്‌ത ദക്ഷിണാഫ്രിക്കന്‍ ടീം 17-ാം ഓവറില്‍ ലക്ഷ്യത്തിലെത്തി. അഞ്ച്‌ ട്വന്റി20 കളുടെ പരമ്പരയാണു ദക്ഷിണാഫ്രിക്ക ന്യൂസിലന്‍ഡില്‍ കളിക്കുന്നത്‌.
ടോസ്‌ നേടിയ ന്യൂസിലന്‍ഡ്‌ നായകന്‍ മിച്ചല്‍ സാന്റ്‌നര്‍ ആദ്യം ബാറ്റ്‌ ചെയ്യാന്‍ തീരുമാനിച്ചു. 21 പന്തില്‍ ഒരു സിക്‌സറും രണ്ട്‌ ഫോറുമടക്കം 26 റണ്ണെടുത്ത ജിമ്മി നീഷാം മാത്രമാണു പിടിച്ചു നിന്നത്‌. കന്നി മത്സരം കളിക്കുന്ന എന്‍ഖോബാനി മൊകേയ്‌ന മൂന്ന്‌ വിക്കറ്റുമായി തിളങ്ങി. ജെറാഡ്‌ കോട്‌സീ, ഒട്ടെനല്‍ ബാര്‍ട്ട്‌മാന്‍, കേശവ്‌ മഹാരാജ്‌ എന്നിവര്‍ രണ്ട്‌ വിക്കറ്റ്‌ വീതമെടുത്തു.
ദക്ഷിണാഫ്രിക്കയ്‌ക്കായി ഓപ്പണര്‍ കോണര്‍ എസ്‌തറീസന്‍ 48 പന്തില്‍ രണ്ട്‌ സിക്‌സറും രണ്ട്‌ ഫോറുമടക്കം 45 റണ്ണുമായി പുറത്താകാതെനിന്നു. കന്നി മത്സരം കളിക്കുന്ന ഡിയാന്‍ ഫോറെസ്‌റ്റര്‍ 16 റണ്ണുമായും പുറത്താകാതെനിന്നു. ടോണി ഡി സോഴ്‌സി (രണ്ട്‌), റൂബിന്‍ ഹെര്‍മാന്‍ (ഏഴ്‌), ജാസണ്‍ സ്‌മിത്ത്‌ (10) എന്നിവര്‍ പുറത്തായി. എന്‍ഖോബാനി മൊകേയ്‌നയാണു മത്സരത്തിലെ താരം. ദക്ഷിണാഫ്രിക്ക വനിതകള്‍ക്കെതിരേ ടോസ്‌ നേടിയ ന്യൂസിലന്‍ഡ്‌ നായിക അമേലിയ കെര്‍ ആദ്യം ബാറ്റ്‌ ചെയ്യാന്‍ തീരുമാനിച്ചു.
കെര്‍ (44 പന്തില്‍ രണ്ട്‌ സിക്‌സറും 11 ഫോറുമടക്കം 78), ഓപ്പണര്‍ ജോര്‍ജിയ പ്ലിമര്‍ (44 പന്തില്‍ മൂന്ന്‌ സിക്‌സറും അഞ്ച്‌ ഫോറുമടക്കം 63) എന്നിവരുടെ അര്‍ധ സെഞ്ചുറി മികവില്‍ അവര്‍ ഏഴ്‌ വിക്കറ്റിന്‌ 190 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത ദക്ഷിണാഫ്രിക്കയ്‌ക്ക് ഏഴ്‌ വിക്കറ്റിന്‌ 110 റണ്ണെടുക്കാനെ കഴിഞ്ഞുള്ളു. നാല്‌ ഓവറില്‍ 12 റണ്‍ വഴങ്ങി നാല്‌ വിക്കറ്റെടുത്ത സോഫി ഡെവിനാണു ദക്ഷിണാഫ്രിക്കയെ പിടിച്ചു നിര്‍ത്തിയത്‌. അമേലിയ കെറാണു മത്സരത്തിലെ താരം. വനിതകളും അഞ്ച്‌ ട്വന്റി20 കളുടെ പരമ്പരയാണു കളിക്കുന്നത്‌.

Ads by Google
Sunday 15 Mar 2026 11.50 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW