Friday, March 13, 2026 Last Updated 9 Min 57 Sec ago English Edition
Todays E paper
Ads by Google
Sunday 08 Jun 2025 05.51 PM

ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസങ്ങള്‍ക്ക് ഫെയർവെൽ മത്സരം നൽകാൻ ഓസ്ട്രേലിയൻ ക്രിക്കറ്റ്: റിപ്പോർട്ട്

ഒക്ടോബറില്‍ ഓസ്‌ട്രേലിയയില്‍ മൂന്ന് ഏകദിനങ്ങളുടെ പരമ്പരയ്ക്കായി ഇന്ത്യന്‍ ടീം എത്തുന്നത്
uploads/news/2025/06/785175/2.gif
photo - twitter

മെല്‍ബണ്‍ : ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍താരങ്ങളായ വിരാട് കോഹ്‌ലിക്കും രോഹിത് ശര്‍മയ്ക്കും ഫെയര്‍വെല്‍ മത്സരം നല്‍കാന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ്. ഒക്ടോബറില്‍ ഓസ്‌ട്രേലിയയില്‍ മൂന്ന് ഏകദിനങ്ങളുടെ പരമ്പരയ്ക്കായി ഇന്ത്യന്‍ ടീം എത്തുന്നത് . വിരാട് കോഹ്ലിയും രോഹിത് ശര്‍മയും നമ്മുടെ രാജ്യത്ത് കളിക്കുന്ന അവസാന അവസരമായിരിക്കാം ഒരുപക്ഷെ ഇത്. ചിലപ്പോള്‍ മറിച്ചും സംഭവിച്ചേക്കാം. അങ്ങനെയാണെങ്കില്‍, അന്താരാഷ്ട്ര ക്രിക്കറ്റിന് ഇരുതാരങ്ങളും നല്‍കിയ അവിശ്വസനീയമായ സംഭാവനകളെ ഓര്‍മ്മിക്കുന്ന ഒരു മികച്ച യാത്രയയപ്പ് അവര്‍ക്ക് നല്‍കുന്നുവെന്ന് നമ്മള്‍ ഉറപ്പാക്കണം,' ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് സി ഇ ഒ ടോഡ് ഗ്രീന്‍ബെര്‍ഗ് പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ മാസം 20ന് ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും കളിക്കുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ മാസം അപ്രതീക്ഷമായി ഇരുവരും ടെസ്റ്റ് ക്രിക്കറ്റിനോട് വിട പറയുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ട്വന്റി 20 ക്രിക്കറ്റില്‍ നിന്ന് ഇരുവരും വിരമിച്ചിരുന്നു. ഇതോടെ ഇനി ആരാധകര്‍ക്ക് വിരാട് കോഹ്‌ലിയെയും രോഹിത് ശര്‍മയെയും കാണാന്‍ സാധിക്കുക ഏകദിന ക്രിക്കറ്റില്‍ മാത്രമായി. വൈകാതെ ഇരുവരും ഏകദിനത്തില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചേക്കാം.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര കഴിഞ്ഞാല്‍ ഓഗസ്റ്റില്‍ ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യന്‍ ടീമിന്റെ അടുത്ത ഏകദിന പരമ്പര നടക്കുക. അതിനുശേഷം മൂന്ന് ട്വന്റി 20 മത്സരങ്ങളും ഇന്ത്യ ബംഗ്ലാദേശിനെതിരെ കളിക്കും. ബംഗ്ലാദേശിലാണ് പരമ്പര നടക്കുക. ഒക്ടോബര്‍ ആദ്യം ഇന്ത്യയ്ക്ക് വെസ്റ്റ് ഇന്‍ഡീസുമായി രണ്ട് ടെസ്റ്റുകളുടെ പരമ്പരയുണ്ട്. ഈ പരമ്പര ഇന്ത്യയിലാണ് നടക്കുന്നത്. അതിന് ശേഷമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഓസ്‌ട്രേലിയയിലേക്ക് ഏകദിനം കളിക്കാന്‍ യാത്ര തിരിക്കുക.

Ads by Google
Ads by Google
TRENDING NOW