Friday, March 13, 2026 Last Updated 51 Min 14 Sec ago English Edition
Todays E paper
Ads by Google
Thursday 18 Dec 2025 03.39 PM

സെല്‍ഫിയെടുക്കാനെത്തിയ ഭിന്നശേഷിക്കാരനായ കുട്ടിയെ അവഗണിച്ചു; വിരാട് കോലിക്കും അനുഷ്‌കയ്ക്കുമെതിരെ രൂക്ഷവിമര്‍ശനം

virat-kohli-

ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലിയും അദ്ദേഹത്തിന്റെ ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്‌ക ശര്‍മ്മയും സമൂഹമാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനം നേരിടുകയാണ്. മുംബൈ വിമാനത്താവളത്തില്‍ വെച്ച് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ഭിന്നശേഷിക്കാരനായ കുട്ടിയെ അവഗണിച്ചു എന്ന ആരോപണത്തെത്തുടര്‍ന്നാണ് താരദമ്പതികള്‍ക്കെതിരെ സൈബര്‍ ആക്രമണം ശക്തമായത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

രാജസ്ഥാനിലെ വൃന്ദവന്‍ ആശ്രമത്തില്‍ ആത്മീയഗുരുവായ പ്രേമാനന്ദ് ജി മഹാരാജിനെ സന്ദര്‍ശിച്ച ശേഷം മടങ്ങിയെത്തിയതായിരുന്നു കോലിയും അനുഷ്‌കയും. വിമാനത്താവളത്തില്‍ നിന്ന് ഇരുവരും പുറത്തേക്ക് വരുന്നതിനിടെയാണ് സംഭവം. കോലി നടന്നുപോകുന്നതിനിടെ ഒരു ഭിന്നശേഷിക്കാരനായ ആണ്‍കുട്ടി സെല്‍ഫിയെടുക്കാനായി താരത്തിന്റെ അടുത്തേക്ക് ഓടിയെത്തി. എന്നാല്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ പെട്ടെന്ന് ഇടപെടുകയും കുട്ടിയെ തളളിമാറ്റുകയും ചെയ്യുന്നതായി വീഡിയോയില്‍ കാണാം.

സുരക്ഷാ ഉദ്യോഗസ്ഥര്‍ കുട്ടിയെ തളളിമാറ്റുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടും വിരാട് പ്രതികരിക്കുകയോ കുട്ടിയെ തിരിഞ്ഞു നോക്കുകയോ ചെയ്തില്ല. ഇതൊന്നും ശ്രദ്ധിക്കാതെ താരം കാറിലേക്ക് കയറി പോകുന്നതും ദൃശ്യങ്ങളിലുണ്ട്. തൊട്ടുപിന്നാലെ അനുഷ്‌ക ശര്‍മ്മയും സ്ഥലത്തെത്തി കാറില്‍ കയറി
യാത്രയായി. കുട്ടിയുടെ കൈ കോലിയുടെ ശരീരത്തിൽ തട്ടിയിട്ടും താരം പ്രതികരിക്കാൻ തയ്യാറാകാത്തതിലാണ് പലരും വിമർശനം ഉന്നയിക്കുന്നത്.​​

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്ക് ശേഷം ലണ്ടനിലേക്ക് പോയ വിരാട് കോലി, കഴിഞ്ഞ ആഴ്ചയാണ് അനുഷ്കയ്ക്കൊപ്പം ഇന്ത്യയിൽ തിരിച്ചെത്തിയത്. വിജയ് ഹസാരെ ട്രോഫി ടൂർണമെന്റിൽ പങ്കെടുക്കുന്നതിന്റെ ഭാഗമായാണ് താരമെത്തിയതെന്നാണ് റിപ്പോർട്ടുകൾ.

Ads by Google
Ads by Google
LATEST NEWS
TRENDING NOW