-->
അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് മഡോണ സെബാസ്റ്റിയന്‍. പ്രേമത്തിന് ശേഷം മലയാളത്തിലും മറ്റ് ഭാഷകളിലും നിരവധി അവസരങ്ങള്‍ താരത്തിനെ തേടി വന്നു.
ഇപ്പോള്‍ മഡോണ പങ്കുവെച്ചിരിക്കുന്ന പുതിയ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. കേരള സാരിയില്‍ അതീവ സുന്ദരിയായിട്ടുളള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.
പച്ച കസവ് കേരള സാരിയില്‍ സുന്ദരിയായ മഡോണയുടെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. തന്റെ ജന്മദിനത്തിലാണ് ഈ മനോഹരചിത്രങ്ങള്‍ താരം പങ്കുവെച്ചിരിക്കുന്നത്.
നിരവധി പേരാണ് പോസ്റ്റിനു താഴെ താരത്തിന് ആശംസകള്‍ അറിയിച്ച് കമന്റുകള്‍ ഇട്ടിരിക്കുന്നത്.