-->
കുവൈറ്റ് സിറ്റി: കോട്ടയം ജില്ലാ പ്രവാസി അസോസിയേഷന്‍ കുവൈറ്റ് (KODPAK) ഓണാഘോഷം 'പോന്നോണപുലരി 2025' 03-ന് രാവിലെ 10 മണി മുതല്‍ മംഗഫ് അല്‍ നജത് സ്‌കൂളില്‍ വച്ച് നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മെഡക്സ് മെഡിക്കല്‍ കെയര്‍ എംഡി മുഹമ്മദ് അലി വി പി മുഖ്യ അഥിതിയായിരിക്കും.
ഒന്നാം വാര്‍ഷികത്തില്‍ ഉദ്ഘാടനം ചെയ്ത കനിവ് പദ്ധതിയായ 'വിദ്യാഭ്യാസത്തിന് ഒരു കൈത്താങ്ങ്'ഒന്‍പത് വര്‍ഷമായി ചെയ്തുകൊണ്ടിരിക്കുന്നു. കനിവ് 2025 കൂടുതല്‍ കുട്ടികള്‍ക്ക് വിദ്യാഭാസ സഹായം എത്തിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.കൂടാതെ,കുവൈറ്റിലും നാട്ടിലും നിരവധി ചികിത്സാസഹായങ്ങള്‍ , കുവൈറ്റില്‍ വന്ന് ജോലിയും, വിസയും ഇല്ലാതെ നാട്ടില്‍ പോകാന്‍ സാധിക്കാത്തവര്‍ക്ക് ടിക്കറ്റ് അടക്കമുള്ള സഹായം ചെയ്യാന്‍ സംഘടനയ്ക്ക് സാധിച്ചിട്ടുണ്ടന്ന് ഭാരവാഹികള്‍ വ്യക്തമാക്കി.