Saturday, March 14, 2026 Last Updated 10 Min 49 Sec ago English Edition
Todays E paper
Ads by Google
Friday 26 Sep 2025 08.17 AM

ട്രാഫിക്ക് ബ്ലോക്കിനിടയില്‍ കാറിലേക്ക് ചാടിക്കയറി അര്‍ധനഗ്നനായ യുവാവ്: നഗരത്തിന് പുതിയ ഭീഷണിയെന്ന് നെറ്റീസണ്‍സ്

naked, man, jump, car, bengaluru

ബംഗളൂരുവിലെ ട്രാഫിക്ക് ബ്ലോക്കുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പലപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. ഇപ്പോഴിതാ നഗരത്തില്‍ ഗതാഗതക്കുരുക്കില്‍പ്പെട്ട കാറിന് മുകളിലേക്ക് അര്‍ദ്ധ നഗ്‌നനായ ഒരാള്‍ ചാടിക്കയറി പ്രശ്‌നങ്ങളുണ്ടാക്കുന്നതിന്റെ വീഡിയോയാണ് ഓണ്‍ലൈനില്‍ ശ്രദ്ധനേടുന്നത്. വീഡിയോ ദൃശ്യങ്ങളില്‍ ഒരാള്‍ ഗതാഗത കുരുക്കില്‍ കുടുങ്ങിയ ഒരു കാറിന്റെ ബോണറ്റിലേക്ക് ചാടിക്കയറുന്ന ദൃശ്യങ്ങളാണുള്ളത്. ഷര്‍ട്ട് ധരിക്കാത്ത ഇയാള്‍ ഒരു നിക്കര്‍ മാത്രമാണ് ധരിച്ചിരിക്കുന്നത്. കയ്യില്‍ ഒരു പൊതി പിടിച്ചിരിക്കുന്നതും കാണാം. നോവോടെല്‍ ഏരിയക്ക് സമീപമുള്ള ഔട്ടര്‍ റിംഗ് റോഡില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

വൈറലാകുന്ന വീഡിയോയുടെ തുടക്കത്തില്‍ ഗതാഗതക്കുരുക്കില്‍പ്പെട്ട് സാവധാനത്തില്‍ പോകുന്ന ഒരു വാഹനത്തിന്റെ ബോണറ്റിലേക്ക് പെട്ടെന്ന് ഒരാള്‍ ചാടി കയറുന്നത് കാണാം. തുടര്‍ന്ന് അയാള്‍ അവിടെ ഇരിക്കുന്നു. ഈ സമയം െ്രെഡവര്‍ വാഹനം പൂര്‍ണ്ണമായും നിര്‍ത്തുന്നു. ഇയാള്‍ വാഹനത്തിന് മുകളില്‍ നിന്നും ഇറങ്ങാന്‍ കൂട്ടാക്കുന്നില്ലെന്ന് മനസ്സിലായതോടെ െ്രെഡവര്‍ വാഹനം മുന്നോട്ടെടുക്കുന്നു. അപ്പോള്‍ അയാള്‍ െ്രെഡവറോട് ദേഷ്യപ്പെടുന്നതും പൊതിയില്‍ നിന്നും എന്തോ എടുത്ത് കഴിച്ചു കൊണ്ട് ഭീഷണിപ്പെടുത്തുന്നതും വീഡിയോയില്‍ കാണാം.

വാഹനം മുന്നോട്ട് നീങ്ങുമ്പോള്‍ ഇയാള്‍ വിന്‍ഡ്ഷീല്‍ഡില്‍ ഇടിക്കുന്നതും െ്രെഡവറോട് ഒച്ച വയ്ക്കുന്നതും ദൃശ്യങ്ങളില്‍ ഉണ്ട്. തുടര്‍ന്ന് െ്രെഡവര്‍ കാറിന്റെ വേഗത കൂട്ടുന്നതോടെ ഈയാള്‍ കാറിന്റെ ബോണറ്റില്‍ നിന്ന് തെന്നി റോഡിലേക്ക് വീഴുന്നു. വീണടിത്ത് നിന്നും എഴുന്നേറ്റ് ഇയാള്‍ വാഹനത്തെ പിന്തുടര്‍ന്ന് വീണ്ടും അതിന്റെ മുകളില്‍ കയറാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും പരാജയപ്പെടുന്നതും മറ്റ് വാഹനങ്ങള്‍ക്ക് അരികിലേക്ക് ഇയാള്‍ നീങ്ങുന്നതും ദൃശ്യങ്ങളില്‍ കാണാം. വീഡിയോ വൈറലായതോടെ റോഡിന് നടുവില്‍ ഇത്തരമൊരു അഭ്യാസ പ്രകടനം നടത്താനായി അയാള്‍ മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടാകാമെന്ന് സമൂഹ മാധ്യമ ഉപയോക്താക്കള്‍ അഭിപ്രായപ്പെട്ടു. അതല്ലെങ്കില്‍ അയാള്‍ മാനസിക ബുദ്ധിമുട്ട് നേരിടുന്നയാള്‍ ആയിരിക്കാമെന്നും ചിലര്‍ അഭിപ്രായപ്പെട്ടു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW