-->
പാലക്കാട്: ലൈംഗികാപവാദത്തില്‍ കുരുങ്ങിയ രാഹുല്‍മാങ്കൂട്ടത്തില്‍ എംഎല്‍എ നീണ്ട അവധിക്ക് ശേഷം പാലക്കാട്ടേക്ക് തിരിച്ചുവന്നു. മുന്‍ മണ്ഡലം പ്രസിഡന്റ് സേവ്യറിിന്റെ വീട്ടിലാണ് എത്തിയിരിക്കുന്നത്. ഇന്ന് പുലര്‍ച്ചെ അടൂരിലെ വീട്ടില്‍ നിന്നും യാത്ര തിരിച്ച രാഹുല്‍ 9.30 യോടെയാണ് പാലക്കാട്ട് എത്തിയത്. മരണവുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. 10.30 യ്ക്ക് വാര്‍ത്താസമ്മേളനം നടത്തും.
വിവാദം തുടങ്ങി 38 ദിവസത്തിന് ശേഷമായിരുന്നു രാഹുല്‍ പാലക്കാട് എത്തുന്നത്. പത്തുമണിയോടെ എംഎല്‍എ ഓഫീസില്‍ എത്തുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഡിവൈഎഫ്‌ഐ യും ബിജെപിയും ഉള്‍പ്പെടെ തടയുമെന്നാണ് കരുതുന്നത്. മുന്‍കരുതലായി പാലക്കാട് ഉടനീളം കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിവാദത്തെ തുടര്‍ന്ന് വീട്ടില്‍ തന്നെയായിരുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ നേരത്തേ നിയമസഭാ സമ്മേളനത്തിന്റെ ഒരു ദിവസം എത്തിയിരുന്നു. എന്നാല്‍ പ്രതിപക്ഷ നേതാവ് ശക്തമായ വിമര്‍ശനം ഉന്നയിച്ച സാഹചര്യത്തില്‍ സഭവിട്ടു പോകുകയും ചെയ്തിരുന്നു. അതിന് ശേഷം ഇതാദ്യമായിട്ടാണ് രാഹുല്‍ പുറംവേദികളില്‍ എത്തിയിരിക്കുന്നത്.
നേരത്തേ വിവാദം ഉയര്‍ന്നപ്പോള്‍ അല്‍പ്പം ഒതുങ്ങി നിന്ന രാഹുല്‍ പാലക്കാട് വീണ്ടും സജീവമാകാന്‍ ഒരുങ്ങുന്നതായി വാര്‍ത്ത പുറത്തുവന്നിരുന്നു. എന്നാല്‍ ബിജെപിയുടേയും യുവമോര്‍ച്ചയുടേയും നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധത്തിനാണ് കളമൊരുങ്ങുന്നത്. നേരത്തേ പാലക്കാട് എംഎല്‍എ ഇല്ലെങ്കിലെന്താ മിടുക്കനായ ഒരു എംപി ഉണ്ടെന്നായിരുന്നു നേരത്തേ രമേശ് ചെന്നിത്തല പ്രതികരിച്ചത്.