കുവൈത്ത്സിറ്റി: പ്രമുഖ റീറ്റെയ്ൽ സ്ഥാപനമായ ഗ്രാൻഡ് ഹൈപ്പർ അവരുടെ പുതിയ ശാഖ ഖുറൈൻ ബ്ലോക്ക് 1 ഇൽ സ്ട്രീറ്റ് 10 ഇൽ BLOQ Q4 ബിൽഡിങ്ങിൽ പ്രവർത്തനമാരംഭിച്ചു. പ്രൗഡ ഗംഭീരമായി നടന്ന ചടങ്ങിൽ നിരവധി സ്വദേശികളും വിദേശികളും പങ്കെടുത്തു . ഷെയ്ഖ് ദാവൂദ് സൽമാൻ അൽ സബാഹ് ഉത്ഘാടന കർമം നിർവഹിച്ചു .
ഗ്രാൻഡ് ഹൈപ്പർ മാനേജിങ് ഡയറക്ടർ ഡോ അൻവർ അമീൻ ചേലാട്ട് ജാസ്സിം മുഹമ്മദ് ഖമീസ് അൽ ശർറഹ്‌ക്ക് നൽകി ഫസ്റ്റ് സെയിൽ കർമ്മം നിർവ്വഹിച്ചു. പ്രസ്‌തുദ ചടങ്ങിൽ റീജിയണൽ ഡയറക്ടർ അയ്യൂബ് കച്ചേരി , ജമാൽ മുഹമ്മദ് ഫലാഹ് ഹമദ് അൽ ദൗസാരി, സാദ് മുഹമ്മദ് അൽ ഹാമദ , മുഹമ്മദ് അൽ മുതൈരി, മുഹമ്മദ് സുനീർ (സിഇഒ), തെഹ്‌സീർ അലി (ഡിആർഒ), മുഹമ്മദ് അസ്ലം (സിഒഒ) എന്നിവർക്ക് പുറമെ മറ്റ് മുതിർന്ന മാനേജ്‍മെന്റ്ടീം അംഗങ്ങളും ഉദ്‌ഘാടന വേളയിൽ സന്നിഹിതരായിരുന്നു.
ആധുനിക രീതിയിൽ അതിവിശാലമായ അന്തരീക്ഷത്തിൽ ലോകോത്തര നിലവാരമുള്ള ഭക്ഷ്യ-ഭക്ഷ്യേതര ഉൽപ്പന്നങ്ങൾ, പഴങ്ങൾ പച്ചക്കറികൾ, വസ്ത്രങ്ങൾ, ഇലക്ട്രോണിക്സ്, ഗൃഹോപകരണങ്ങൾ, പാദരക്ഷകൾ തുടങ്ങിയ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളുടെ ശ്രേണി ഉപഭോക്താക്കൾക്ക് വിശാലമായ ഷോപ്പിംഗ് അനുഭവം ആകര്ഷണീയമാവും. ഉദ്ഘാടനത്തോടനുബന്ധിച്ച് ആകർഷകമായ ഓഫറുകളും വിലക്കിഴിവുകളും ഉപഭോക്താക്കൾക്കായി ഗ്രാൻഡ് ഹൈപ്പർ വാഗ്ദാനം ചെയ്തിട്ടുണ്ട്.