Thursday, March 12, 2026 Last Updated 2 Min 27 Sec ago English Edition
Todays E paper
Ads by Google
Wednesday 17 Sep 2025 03.23 PM

സംസ്കൃതി ഖത്തർ 'ഓണോ ത്സവ്' സെപ്റ്റംബർ 19 ന് റീജൻസി ഹാളിൽ: എ.എ റഹീം എം. പി ഉത്ഘാടനം ചെയ്യും

uploads/news/2025/09/801379/ona-ulsavam.gif

ദോഹ: കേരളത്തിന്റെ സംസ്കാര പൈതൃകവും ഐക്യവും വിളംബരം ചെയ്യുന്ന സംസ്കൃതി ഖത്തർ 'ഓണോ ത്സവ്-2025' സെപ്റ്റംബർ 19 ന് വെള്ളിയാഴ്ച നടക്കും. ഹിലാൽ റീജൻസി ഹാളിൽനടക്കുന്ന 'ഓണോത്സവ്-2025' എ.എ റഹീം എം. പി ഉത്ഘാടനം ചെയ്യും.രാവിലെ 10 മണിമുതൽ ആരംഭിക്കുന്നഓണാഘോഷ പരിപാടിയിൽ ഓണപ്പൂക്കളം, ഓണസദ്യ, കലാപ്രകടനങ്ങൾ, നാടൻ കളികൾ, കുട്ടികൾക്കായുള്ള മത്സരങ്ങൾ തുടങ്ങി വൈവിധ്യമാർന്നപരിപാടികൾ അരങ്ങേറും. ചെണ്ടമേളം,സ്കിറ്റുകൾ, സ്റ്റേജ് ഷോകൾ തുടങ്ങിയ കലാവിരുന്നുകൾ ആഘോഷത്തിന് വർണ്ണച്ചിലമ്പാകും.ഇന്ത്യൻ എംബസിഅനുബന്ധ സംഘടനാ ഭാരവാഹികൾ, കലാ സാംസ്‌കാരിക കായിക സംഘടനാ പ്രതിനിധികൾ എന്നിവർആഘോഷപരിപാടിയിൽസാന്നിധ്യം വഹിക്കും.സംസ്കൃതി ഖത്തറിന്റെ സിൽവർ ജൂബിലിയുടെ നിറവിൽ നടക്കുന്ന ഈവർഷത്തെ ഓണോത്സവത്തിന്റെമുഖ്യപ്രായോജകർഡീലക്സ് ഗ്രൂപ്പാണ്.

ഷഫീക് അറക്കൽ

Ads by Google
Ads by Google
TRENDING NOW