Thursday, March 12, 2026 Last Updated 7 Min 49 Sec ago English Edition
Todays E paper
Ads by Google
Thursday 11 Sep 2025 10.51 AM

പ്രതിസന്ധികളില്‍ ഒന്നിച്ചു നില്‍ക്കുന്ന മനോഭാവമുള്ളവരാണ് പ്രവാസി മലയാളികളെന്ന് ശ്രേഷ്ഠ കാതോലിക്കാ ബാവ

BAVA

കുവൈത്ത്‌സിറ്റി: പ്രവാസികള്‍ എല്ലാവര്‍ക്കും അവരവരുടെ സ്വപ്നങ്ങള്‍ പൂര്‍ണ്ണതയില്‍ യാഥാര്‍ഥ്യമാക്കാന്‍ സാധിക്കണമെന്നില്ല. എങ്കില്ലും,നല്ല മനസ്സുള്ള പ്രവാസി മലയാളികള്‍ ഒന്നിച്ചുകൂടി പ്രതിസന്ധികളില്‍ സേവന മനോഭാവം പ്രകടിപ്പിക്കുന്നത് കാണാറുണ്ടന്ന് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തയുമായ ആബൂന്‍ മോര്‍ ബസേലിയോസ് ജോസഫ് ബാവ പറഞ്ഞു.ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം കുവൈറ്റിലെത്തിയ ബാവ ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ മാധ്യമപ്രവര്‍ത്തകരോടെ പ്രതികരിക്കുകയായിരുന്നു.

BAVA

കുവൈത്ത് പാത്രിയര്‍ക്കല്‍ വികാരി ഗീവര്‍ഗീസ് മോര്‍ കൂറിലോസ് മെത്രാപ്പോലീത്ത, കുവൈത്ത് സെന്റ്. ജോര്‍ജ് യൂണിവേഴ്സല്‍ സിറിയന്‍ ഓര്‍ത്തഡോക്സ് വലിയപള്ളി വികാരി ഫാ. സ്റ്റീഫന്‍ നെടുവക്കാട്ട്, സെന്റ്. മേരീസ് ജേക്കബൈറ്റ് സിറിയന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തിന്റെ വികാരി ഫാ. ഇ. ജ സാമുവേല്‍, ഇടവകളുടെ സെക്രട്ടറിമാര്‍, ട്രസ്റ്റിമാര്‍, മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍, വിവിധ ഭക്തസംഘടന ഭാരവാഹികള്‍, ഇടവകാംഗങ്ങള്‍ എന്നിവരും സാന്നിഹിതരായിരുന്നു.
കുവൈത്തിലെ സുറിയാനി സഭയുടെ കീഴിലുള്ള സെന്റ് ജോര്‍ജ് യൂണിവേഴ്‌സല്‍ സിറിയന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തിന്റേയും, സെന്റ്. മേരീസ് ജേക്കബൈറ്റ് സിറിയന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തിന്റേയും ആഭിമുഖ്യത്തില്‍ 12-ന് എന്‍ഇസികെയില്‍ ഉച്ചയ്ക്ക് 3 മണിക്ക് ബാവയ്ക്ക് സ്വീകരണവും ക്രമീകരിച്ചിട്ടുണ്ട്.

Ads by Google
Ads by Google
TRENDING NOW