-->
ജയ്പൂരിലെ ഒരു പ്രശസ്തമായ റസ്‌റ്റോറന്റില്‍ സന്ദര്‍ശകരും ജീവനക്കാരും തമ്മിലുള്ള തര്‍ക്കത്തിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സെപ്റ്റംബര്‍ ന് രാത്രിയില്‍ പദവ് റസ്‌റ്റോറന്റിലാണ് സംഭവം നടന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ദമ്പതികള്‍ ജീവനക്കാരുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെടുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. നഹര്‍ഗഡ് കോട്ടയുടെ കൊത്തളത്തില്‍ സ്ഥിതി ചെയ്യുന്ന പദവ് റെസ്‌റ്റോന്റ്, രാജസ്ഥാന്‍ ടൂറിസം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (ആര്‍ടിഡിസി) നടത്തുന്നതാണ്, വിനോദസഞ്ചാരികള്‍ക്കും നാട്ടുകാര്‍ക്കും ഒരുപോലെ പ്രിയപ്പെട്ട സ്ഥലമാണിലൊന്നാണ് നഹര്‍ഗഡ് കോട്ടയും റെസ്‌റ്റോറന്റും.
ഇന്നലെ രാത്രി 8 മണിക്ക് ഒരു സ്ത്രീ വെയിറ്ററോട് ഇരിപ്പിടം ക്രമീകരിച്ചതിനെ ചോദ്യം ചെയ്തു. ഇത് തര്‍ക്കത്തിലേക്കും പിന്നാലെ അടിയിലേക്കും വഴി തിരിയുകയായിരുന്നു. ഏകദേശം 42 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ദമ്പതികള്‍ ഉള്‍പ്പെടെ ഏകദേശം 10 ഓളം ആളുകള്‍ അടിയില്‍ പങ്കെടുക്കുന്നതായി കാണാം. നീല യൂണിഫോം ധരിച്ച ചിലര്‍ ചേര്‍ന്ന് ഒരാളെ വളഞ്ഞിട്ട് തല്ലുന്നു. ഓറഞ്ച് ഷര്‍ട്ട് ധരിച്ച ഒരാളെ ജീവനക്കാര്‍ അടിക്കുകയും വലിച്ചിഴയ്ക്കുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം, ഇത് തടുക്കാന്‍ പോകുന്ന സ്ത്രീകളെയും വീഡിയോയില്‍ കാണാം.
ഇതനിടെ വെള്ള ഷര്‍ട്ട് ധരിച്ച ചിലര്‍ വന്ന് എല്ലാവരോടും ശാന്തരായിരിക്കാന്‍ ആവശ്യപ്പെടുന്നതും ആളുകളെ പിടിച്ച് മാറ്റുന്നതും വീഡിയോയില്‍ കാണാം. സംഭവത്തിന് ശേഷം, ഉപഭോക്താക്കള്‍ ബ്രഹ്മപുരി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. റസ്‌റ്റോറന്റ് ജീവനക്കാരിലൊരാള്‍ ഭക്ഷണം കഴിക്കാനെത്തിയ ഒരു സ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും അവര്‍ എതിര്‍ത്തപ്പോള്‍ ജീവനക്കാര്‍ ചേര്‍ന്ന് അവരുടെ സംഘത്തിലെ ഒരു യുവാവിനെ മര്‍ദ്ദിക്കുകയായിരുന്നെന്നും പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ശുപാര്‍ശയിലാണ് സംഘം റെസ്‌റ്റോറന്റിലേക്ക് വന്നതെന്നും ഇവരില്‍ സ്ത്രീകളിലൊരാള്‍ ഒരു കാരണവുമില്ലാതെ ഒരു വെയിറ്ററെ അടിച്ചതോടെയാണ് വഴക്ക് ആരംഭിച്ചതെന്ന് പദവ് റെസ്‌റ്റോറന്റിന്റെ ജനറല്‍ മാനേജര്‍ ഭഗത് സിംഗ് മാധ്യമങ്ങളോട് പറഞ്ഞു. റസ്‌റ്റോറന്റ് ജീവനക്കാര്‍ സ്വയം പ്രതിരോധത്തിനാണ് ശ്രമിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവവുമായി ബന്ധപ്പെട്ട് ജീവനക്കാരും പോലീസില്‍ പരാതി നല്‍കിയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മുന്‍കൂട്ടി ബുക്ക് ചെയ്ത സീറ്റിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്ന് പ്രാഥമിക അന്വേഷണങ്ങള്‍ വ്യക്തമായതായി പോലീസ് പറയുന്നു. അതേസമയം ഇരുവിഭാഗത്തെയും ചോദ്യം ചെയ്യുമെന്നും പോലീസ് അറിയിച്ചു.
Warning : *Fight Scene* • जयपुर के नाहरगढ स्थित पड़ाव रेस्टोरेंट में कल रात भारी बवाल• रेस्टोरेंट कर्मचारियों पर वहां आई युवतियों से छेड़छाड़ का लगा आरोप, इसके बाद की गई मारपीट#Jaipur pic.twitter.com/uWziNN7dYu— Avdhesh Pareek (@Zinda_Avdhesh) September 8, 2025