Saturday, March 14, 2026 Last Updated 26 Min 7 Sec ago English Edition
Todays E paper
Ads by Google
Saturday 20 Sep 2025 09.33 AM

മദ്യലഹരിയില്‍ റസ്റ്ററന്റില്‍ കയറി സൂപ്പിലേക്ക് മൂത്രമൊഴിച്ചു കുട്ടികള്‍: കുടുംബം രണ്ട് കോടി നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

children, urinate, soup, china

മദ്യാസക്തിയില്‍ റസ്റ്ററന്റില്‍ കയറി രണ്ട് കുട്ടികള്‍ ചെയ്തുകൂട്ടിയ പ്രവൃത്തിക്ക് വീട്ടുകാര്‍ നല്‍കേണ്ടിവന്നത് 2 കോടി രൂപ. ചൈനയിലാണ് സംഭവം. ഷാങ്ഹായിലെ ഹൈഡിലാവോ ഹോട്ട്‌പോട്ട് റസ്‌റ്റോറന്റില്‍ 17 വയസ്സുള്ള രണ്ട് കുട്ടികള്‍ മദ്യലഹരിയില്‍ ചൂടുള്ള സൂപ്പിലേക്ക് മൂത്രമൊഴിച്ചതാണ് പിഴയ്ക്ക് കാരണമായത്. സംഭവത്തിന് പിന്നാലെ 2.2 ദശലക്ഷം യുവാന്‍ (2,71,78,690 രൂപ) നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി വിധിക്കുകയായിരുന്നു.

2025 ഫെബ്രുവരി 24 ന് ഒരു സ്വകാര്യ ഡൈനിംഗ് റൂമില്‍ വെച്ചാണ് സംഭവം നടന്നത്. മദ്യപിച്ച പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികള്‍ ഒരു മേശയില്‍ കയറി അവിടെ വെച്ചിരുന്ന ഒരു സൂപ്പില്‍ മനഃപൂര്‍വ്വം മൂത്രമൊഴിക്കുകയായിരുന്നു. വലിയ തോതില്‍ പച്ചക്കറികളും മാംസവും പാകം ചെയ്യാന്‍ വെച്ച സൂപ്പിലായിരുന്നു കുട്ടികള്‍ മൂത്രം ഒഴിച്ചത്. സംഭവത്തിന്റെ വീഡിയോ പുറത്ത് വന്നതോടെ റെസ്‌റ്റൊറന്റ് ഉടമകള്‍ കുടുങ്ങി. തുടര്‍ന്ന് സംഭവം നടന്ന തീയതി മുതല്‍ മാര്‍ച്ച് 8 വരെ ഹോട്ടല്‍ സന്ദര്‍ശിച്ച 4,000ത്തിലധികം ഉപഭോക്താകള്‍ക്ക് കമ്പനി നഷ്ടപരിഹാരം നല്‍കേണ്ടതായി വന്നു.

യഥാര്‍ത്ഥ ബില്‍ തുകയുടെ പത്തിരട്ടിക്ക് തുല്യമായ നഷ്ടപരിഹാരവും, എല്ലാ പാത്രങ്ങളും മാറ്റി സ്ഥാപിക്കുകയും, തുടര്‍ന്ന് സമഗ്രമായ വൃത്തിയാക്കലും, അണുവിമുക്തമാക്കലും റെസ്‌റ്റൊറന്റ് ഉടമകള്‍ക്ക് ചെയ്യേണ്ടി വന്നു. ബിബിസിയുടെ റിപ്പോര്‍ട്ട് പ്രകാരം , ഉപഭോക്താക്കള്‍ക്ക് നല്‍കിയ നഷ്ടപരിഹാരം ചൂണ്ടിക്കാട്ടി ഹൈദിലാവോ ആദ്യം 23 ദശലക്ഷം യുവാനിലധികം നഷ്ടപരിഹാരം കുട്ടികളുടെ കുടുംബത്തോട് ആവശ്യപ്പെട്ടു. 'അപമാനകരമായ പ്രവൃത്തികള്‍', ടേബിള്‍വെയര്‍ മലിനമാക്കല്‍, പൊതുജനങ്ങള്‍ക്ക് അസ്വസ്ഥത ഉണ്ടാക്കല്‍ എന്നിവയിലൂടെ കൗമാരക്കാര്‍ കമ്പനികളുടെ സ്വത്തവകാശവും പ്രശസ്തിയും മോശമാക്കിയെന്ന് ഷാങ്ഹായ് കോടതി വിധിച്ചു.

പിന്നാലെ കൗമാരക്കാരുടെ മാതാപിതാക്കള്‍ 'രക്ഷാകര്‍തൃ കടമ നിറവേറ്റുന്നതില്‍ പരാജയപ്പെട്ടു' എന്നും നഷ്ടപരിഹാരം അവര്‍ വഹിക്കണമെന്ന് കോടതി ഉത്തരവിട്ടു. പ്രവര്‍ത്തനപരവും പ്രശസ്തിപരവുമായ നാശനഷ്ടങ്ങള്‍ക്ക് 2 ദശലക്ഷം യുവാനും, ടേബിള്‍വെയര്‍ നഷ്ടങ്ങള്‍ക്കും വൃത്തിയാക്കലിനും 130,000 യുവാനും, നിയമപരമായ ഫീസായി 70,000 യുവാനും നല്‍കാന്‍ കോടതി ആവശ്യപ്പെട്ടു. കൗമാരക്കാരോടും അവരുടെ മാതാപിതാക്കളോടും കാറ്ററിംഗ് കമ്പനികള്‍ക്ക് വേണ്ടി ചില പ്രത്യേക പത്രങ്ങളില്‍ ക്ഷമാപണം പ്രസിദ്ധീകരിക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW