Sunday, March 15, 2026 Last Updated 13 Min 48 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Sep 2025 11.58 AM

ഭാര്യയുടെ കണ്ണുനീര്‍ മൈക്രോസ്‌കോപ്പില്‍ വച്ച് ഭര്‍ത്താവ്: പിന്നാലെ സംഭവിച്ചത്...

husband, check, wife, tears

ഭാര്യഭര്‍ത്താക്കന്മാര്‍ക്കിടയിലെ രസകരമായ പല സംഭവങ്ങളും സോഷ്യല്‍ മീഡിയയിലൂടെ വൈറലാകാറുണ്ട്. ഇത്തരത്തില്‍ കഴിഞ്ഞ ദിവസം പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോ കാഴ്ചക്കാരെ ഏറെ ചിരിപ്പിച്ചു. വീഡിയോ കണ്ട നിരവധി പേര്‍ രസകരമായ കുറിപ്പുകളുമായെത്തി. ഡ്രീം ബോട്ട് 0227 എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ നിന്നും പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോയെ കുറിച്ചാണ്. ഭാര്യയുടെ കണ്ണീര്‍ സംശയം തോന്നിയ ഭര്‍ത്താവ്. അതെടുത്ത് മൈക്രോസ്‌കോപ്പില്‍ വച്ച് പരിശോധിക്കുന്നതും അദ്ദേഹം കണ്ടെത്തുന്ന കാഴ്ചകളുമാണ് വീഡിയോയുടെ വിഷയം.

ഭാര്യയുടെ കണ്ണുനീരില്‍ അവളുടെ മറഞ്ഞിരിക്കുന്നതും പൂര്‍ത്തീകരിക്കപ്പെടാത്തതുമായ ആഗ്രഹങ്ങളുടെ പ്രതിഫലനമാണെന്ന് നര്‍മ്മത്തിലൂടെ വ്യക്തമാക്കുന്നതായിരുന്നു വീഡിയോ ദൃശ്യങ്ങള്‍. ഒരു യുവതി കരയുമ്പോള്‍ ഭര്‍ത്താവ് ഒരു സ്പൂണ്‍ ഉപയോഗിച്ച് അവളുടെ കണ്ണുനീര്‍ ശേഖരിച്ച് മൈക്രോസ്‌കോപ്പിന് കീഴില്‍ പരിശോധിക്കുന്നു. പിന്നാലെ കാണുന്നത് മനോഹരമായ ആഭരണങ്ങള്‍, സാരികള്‍, ഒരു വിദേശ യാത്രയുടെ ദൃശ്യങ്ങള്‍ എന്നിവയാണ്. സ്ത്രീയെ മനസിലാക്കുക എഴുപ്പമല്ലെന്ന പഴയ ഒരു ധാരണയെ കുറിച്ചുള്ള വീഡിയോ കഴ്ചക്കാരിലും ചിരി ഉയര്‍ത്തുന്നു.

30 ലക്ഷത്തിലേറെ പേരാണ് വീഡിയോ ഇതിനകം കണ്ടത്. നിരവധി പേര്‍ ചിരിക്കുന്ന ഇമോജികള്‍ പങ്കുവച്ചു. മറ്റ് ചിലര്‍ തമാശ കലര്‍ന്ന കുറിപ്പുകളെഴുതി. മറ്റ് ചിലര്‍ കണ്ണീരിന്റെ മൂല്യത്തെക്കുറിച്ചും ഭാര്യാഭര്‍ത്താക്കന്മാരുടെ ബന്ധങ്ങളുടെ ദൃഢതയെ കുറിച്ചും അഭിപ്രായങ്ങളെഴുതി.

Ads by Google
Ads by Google
LATEST NEWS
TRENDING NOW