Saturday, March 14, 2026 Last Updated 5 Min 0 Sec ago English Edition
Todays E paper
Ads by Google
Sunday 07 Sep 2025 08.32 AM

ഇതുവലിയ ശല്യമായല്ലോ! ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റ് താവളമാക്കി കടല്‍കാക്കകള്‍, പൊറുതിമുട്ടി അധികൃതര്‍

australian, seagull, parliament

ഓസ്‌ട്രേലിയയിലെ കാന്‍ബറയിലുള്ള പാര്‍ലമെന്റ് കെട്ടിടം ഇപ്പോള്‍ മറ്റൊരു കൂട്ടര്‍ താവളമാക്കിയിരിക്കുകയാണ്. പറഞ്ഞുവരുന്നത് രാഷ്ട്രീയക്കാരെക്കുറിച്ചല്ല ഒരു കൂട്ടം കടല്‍ക്കാക്കളെക്കുറിച്ചാണ്. വെറുതെ താവളമാക്കുക മാത്രമല്ല ഇവര്‍ ചെയ്യുന്നത്. ഇവിടത്തെ ജീവനക്കാരെയും സന്ദര്‍ശകരെയുമൊക്കെ കടല്‍ക്കാക്കകള്‍ ഉപദ്രവിക്കുകയും ചെയ്യാറുണ്ട്. ദിവസവും കുന്നുകൂടുന്ന ഇവയുടെ കാഷ്ടം വൃത്തിയാക്കുന്നത് വലിയ പണിയാണെന്ന് പാര്‍ലമെന്റ് അധികൃതര്‍ പറയുന്നു.

കടല്‍ക്കാക്കകള്‍ അഥവാ സീഗള്‍ പക്ഷികളെക്കുറിച്ച് ലോകത്തെമ്പാടും അത്ര നല്ല അഭിപ്രായമൊന്നുമില്ല. ജനവാസമേഖലകളിലേക്ക് കടന്നുകയറുന്നതിനാലും ഭക്ഷണം മോഷ്ടിക്കുന്നതില്‍ കുപ്രസിദ്ധി ഉള്ളതിനാലുമാണിത്. എന്നാല്‍ ഇവയെ അത്ര വലിയ വില്ലന്‍മാരായി കണക്കാക്കേണ്ടതില്ലെന്നും ജീവിക്കാനുള്ള തത്രപാടില്‍ കാണിക്കുന്നതാണ് ഇതെന്നും ഗവേഷകര്‍ പറയുന്നു. മനുഷ്യരുടെ പ്രവര്‍ത്തനത്താല്‍ തങ്ങളുടെ ആവാസ വ്യവസ്ഥയില്‍ ഉണ്ടായ മാറ്റങ്ങളാണ് നഗരപ്രദേശങ്ങളിലേക്ക് കടന്നു കയറാനും മനുഷ്യരില്‍ നിന്നു ഭക്ഷണം അപഹരിക്കാനും ഇവയെ നിര്‍ബന്ധിതരാക്കിയതെന്നു ഗവേഷകര്‍ പറയുന്നു.

തങ്ങളുടെ നിലനില്‍പ്പിന്റെയും അതിജീവനത്തിന്റെയും ഭാഗമായാണ് ഇവ ഭക്ഷണം അപഹരിക്കല്‍, വേസ്റ്റ് ബിന്നുകളില്‍ നിന്നു ഭക്ഷണമെടുക്കല്‍ തുടങ്ങിയ നടപടികളിലേക്കു തിരിയുന്നതെന്നും ഗവേഷകര്‍ പറയുന്നു. ലോകത്തെ പ്രധാനപ്പെട്ട 6 സീഗള്‍ സ്പീഷീസുകളായ ബ്ലാക് ഹെഡഡ് ഗള്‍, കോമണ്‍ ഗള്‍, മെഡിറ്ററേനിയന്‍ ഗള്‍, ലെസര്‍ ബ്ലാക് ബാക്ക്ഡ് ഗള്‍, ഹെറിങ് ഗള്‍, ഗ്രേറ്റ് ബ്ലാക് ബാക്ക്ഡ് ഗള്‍ എന്നിവ എണ്ണത്തില്‍ കുറയുകയാണെന്നും മുന്നറിയിപ്പുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW