Saturday, March 14, 2026 Last Updated 15 Min 26 Sec ago English Edition
Todays E paper
Ads by Google
Friday 02 May 2025 10.46 AM

കടല്‍ക്കാക്കയുടെ ശബ്ദത്തില്‍ ഏറ്റവും നന്നായി കരയുന്നത് ആരാണ്? വിചിത്ര മത്സരവുമായി ബ്രിട്ടണ്‍

seagull, competition, Britain

ബ്രിട്ടനില്‍ ഇസി ഗള്‍ സ്‌ക്രീച്ചിങ് കോണ്ടസ്റ്റ് എന്ന വിചിത്രമത്സരം സമാപിച്ചു. കഴിഞ്ഞ തവണത്തെ ചാംപ്യനായ പത്തുവയസ്സുകാരന്‍ കൂപ്പര്‍ തന്നെയാണ് ഇത്തവണയും ചാംപ്യന്‍. ആര്‍ക്കാണ് കടല്‍ക്കാക്ക അഥവാ സീ ഗള്‍ എന്ന പക്ഷിയുടെ ശബ്ദത്തില്‍ കരയാന്‍ കഴിയുക. ഏറ്റവും നന്നായി കരയുന്നയാള്‍ക്ക് സമ്മാനം. കഴിഞ്ഞതവണയും കൂപ്പറാണു വിജയിച്ചത്. ഇത്തവണ കൂപ്പറിന്റെ സഹോദരി തന്നെ പ്രതിയോഗിയായി വന്നിട്ടും കൂപ്പര്‍ കുലുങ്ങിയില്ല.

ഇനി എന്തുകൊണ്ടാണ് ഇങ്ങനെയൊരു വിചിത്ര മത്സരം എന്നല്ലേ? തങ്ങളുടെ കയ്യിലിരിപ്പ് കൊണ്ട് അല്‍പം മോശം പ്രതിച്ഛായയുള്ള പക്ഷികളാണ് സീഗള്‍ അഥവാ കടല്‍ക്കാക്കകള്‍. എന്നാല്‍ ഈ പക്ഷികള്‍ അത്ര മോശക്കാരല്ലെന്നും അവയെ സ്‌നേഹിക്കണമെന്നും ജനങ്ങള്‍ക്ക് സന്ദേശം നല്‍കാനാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. കടല്‍ക്കാക്കകള്‍ അഥവാ സീഗള്‍ പക്ഷികള്‍ ആളുകളുടെ കൈയില്‍ നിന്നും ഐസ്‌ക്രീമും ചിപ്‌സും മറ്റു ഭക്ഷണപദാര്‍ഥങ്ങളുമൊക്കെ തട്ടിപ്പറിക്കാന്‍ വളരെ വിരുതന്‍മാരാണ്.

വളരെ ബുദ്ധിയുള്ള പക്ഷികളാണ് ഇവ. തങ്ങളുടെ കാലുകള്‍ കൊണ്ട് മഴപെയ്യുമ്പോഴുള്ള ശബ്ദം മണ്ണിലുണ്ടാക്കാന്‍ ഇവയ്ക്ക് കഴിവുണ്ട്. ഇതുകേട്ട് തെറ്റിദ്ധരിച്ച് മണ്ണിരകള്‍ ഉപരിതലത്തിലേക്കെത്തിയാല്‍ ഈ പക്ഷികളുടെ ഇരപിടിത്തം എളുപ്പമാകും. കട്ടിയേറിയ കക്കകളെ പാറയിലെറിഞ്ഞു പൊട്ടിച്ചശേഷം ഭക്ഷിക്കാനും ഇവയ്ക്ക് അറിയാം. ഉപ്പുവെള്ളവും ശുദ്ധജലവും ഒരേപോലെ കുടിക്കാനുള്ള ശാരീരികമായ കഴിവുകളും ഇവയ്ക്ക് ലഭിച്ചിട്ടുണ്ട്.

പഴയകാലത്ത് അമേരിക്കയിലെ യൂട്ടായില്‍ താവളമുറപ്പിച്ച യൂറോപ്യന്‍മാര്‍ കൃഷിയിടങ്ങളില്‍ വിട്ടിലിന്റെ ശല്യം മൂലം വലഞ്ഞിരുന്നു. അക്കാലത്ത് സീഗളുകളെ ഇറക്കിയാണ് കര്‍ഷകര്‍ വിള സംരക്ഷിച്ചത്. അതിന്റെ സ്മരണാര്‍ഥം യുട്ടാ സംസ്ഥാനത്തിന്റെ ദേശീയ പക്ഷികളായി സീഗളുകളെ കരുതിപ്പോരുന്നു. അന്റാര്‍ട്ടിക്ക ഉള്‍പ്പെടെ ലോകത്തെ എല്ലാ ഭൂഖണ്ഡങ്ങളിലും സീഗള്‍ പക്ഷികള്‍ പല വകഭേദങ്ങളായി താവളമുറപ്പിച്ചിട്ടുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW