Friday, March 13, 2026 Last Updated 5 Min 36 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Dec 2025 09.38 AM

ഷൂട്ടിനിടെ റിപ്പോര്‍ട്ടറുടെ മുഖത്തിടിച്ച് കടല്‍കാക്ക: പിന്നാലെ രക്തം വാര്‍ന്നു: ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

seagull, attack, reporter

വീഡിയോ ചിത്രീകരണത്തിനിടെ റിപ്പോര്‍ട്ടറും മിസ് വേള്‍ഡ് ന്യൂസിലന്‍ഡുമായ ജെസീക്ക ടൈസണെ കടല്‍കാക്ക ആക്രമിച്ചു. വിഡിയോ ഷൂട്ട് ചെയ്യുന്നതിനിടെ വേഗത്തിലെത്തിയ കടല്‍കാക്ക മുഖത്ത് വന്നിടിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

ഡിസംബര്‍ 2ന് ഓക്‌ലന്‍ഡിലാണ് സംഭവം. ഫാഷനെക്കുറിച്ച് വിഡിയോ ചിത്രീകരിക്കുകയായിരുന്നു ജെസീക്ക. രണ്ടാമത്തെ ടേക്കിനായി തയാറെടുക്കുമ്പോഴാണ് കടല്‍കാക്ക പാഞ്ഞെത്തിയത്. മുഖത്തടിച്ചതോടെ ജെസീക്ക പിന്നോട്ടേക്ക് മാറുകയും മുഖത്തിന്റെ ഒരു ഭാഗം പൊത്തിപ്പിടിക്കുകയും ചെയ്തു. സഹപ്രവര്‍ത്തകരിലൊരാള്‍ കണ്ണിനു സമീപം രക്തം വരുന്നുണ്ടെന്ന് പറഞ്ഞു. എന്താണ് സെക്കന്റുകള്‍ക്കുള്ളില്‍ സംഭവിച്ചതെന്ന് അറിയാതെ ജെസീക്ക പേടിച്ചുനില്‍ക്കുന്നത് വിഡിയോയില്‍ കാണാം.

അതേസമയം പക്ഷിയുടെ കൊക്കോ നഖമോ തട്ടിയതാകാമെന്ന് ജെസീക്ക പിന്നീട് കുറിച്ചു. ചോരപുരണ്ട മുഖത്തിന്റെ ചിത്രവും സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചു. ആക്രമണത്തിന് ശേഷം സമീപത്തെ ഒരു ഓഫിസില്‍ മുഖം വൃത്തിയാക്കുകയായിരുന്നു. പിന്നീട് ഷൂട്ട് തുടരുകയും ചെയ്‌തെന്ന് ജെസീക്ക വ്യക്തമാക്കി.

Ads by Google
Ads by Google
LATEST NEWS
TRENDING NOW