-->
ഇന്‍സ്റ്റഗ്രാം റീല്‍സ് വീഡിയോകളിലൂടെ ശ്രദ്ധ നേടിയതാണ് ഗ്രീഷ്മ ബോസ്. അഖില്‍ വിദ്യാധര്‍ ആണ് ഗ്രീഷ്മയുടെ ജീവിതപങ്കാളി.
ഇപ്പോള്‍ തങ്ങളുടെ ജീവിതത്തിലെ ഒരു വലിയ സന്തോഷം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ് ഇരുവരും. തങ്ങളുടെ ജീവിതത്തിലേക്ക് പുതിയൊരു അതിഥി കൂടി എത്തിയെന്നും ആണ്‍കുഞ്ഞ് ആണെന്നും ആണ് ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റിലൂടെ അറിയിച്ചത്. ' ഞങ്ങളുടെ ജീവിതമാകുന്ന പൂന്തോട്ടത്തില്‍ ഏറ്റവും മനോഹരമായ പുഷ്പം വിരിഞ്ഞു' എന്നാണ് അഖില്‍ വിദ്യാധര്‍ കുറിച്ചത്.
നിരവധി പേരാണ് പോസ്റ്റിനു താഴെയായി ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ച് കമന്റുകള്‍ രേഖപ്പെടുത്തിയത്.