Saturday, March 14, 2026 Last Updated 35 Min 7 Sec ago English Edition
Todays E paper
Ads by Google
Tuesday 02 Sep 2025 12.56 PM

മിബു ജോസ് നെറ്റിക്കാടന് ബിസിനസ്സ് എക്സെലൻസ് അവാർഡ്ചാണ്ടി ഉമ്മൻ സമ്മാനിച്ചു

uploads/news/2025/09/798905/chandy-umen-award.gif

ദോഹ: ഒ.ഐ. സി.സി ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റിയുടെ ബിസിനസ്സ് എക്സലൻസ് അവാർഡ് മിബു ജോസ് നെറ്റിക്കാടന് സമ്മാനിച്ചു.
രാജീവി ഗാന്ധി സദ്ഭാവന ദിനാചരണത്തിന്റെ ഭാഗമായി തുമാമാ ഒലിവ് ഇൻ്റർ നാഷനൽ സ്കൂളിൽ നടന്ന സമ്മേളനത്തിൽ ചാണ്ടി ഉമ്മൻ എം എൽ എ മിബു ജോസിന് അവാർഡ് സമ്മാനിച്ചു.കലാ കായീക സാംസകാരീക ജീവകാരുണ്യ പ്രവർത്തനരംഗത്ത് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തുന്ന മിബു ജോസ് ഖത്തറിലെ പ്രമുഖ സ്ഥാപനമായ കാസിൽ റോക്ക് ഇൻഫ്രാ സ്റ്റക്ച്ചറിന്റെ മാനേജിംഗ് ഡയറക്ടറാണ് .

കേരളത്തിലെ പ്രൊഫഷണൽ ഫുട്ബോൾ ക്ള്ബ്ബുകളിൽ പ്രധാന ക്ളബ്ബായ കണ്ണൂർ വൊറിയേഴ്സിന്റെ ഉടമകളിലൊരാളാണ് മിബു ജോസ് .
ചടങ്ങിൽവിവിധ മേഘലകളിൽ വ്യക്തിമുദ്രപതിപ്പിച്ചവർക്കായി ബിസിനസ്, കമ്മ്യൂണിറ്റി സർവീസ്, സ്പോർട്സ്, എജ്യുക്കേഷൻ, സർവീസ്, ടാലന്റ് വിഭാഗങ്ങളിൽ എക്സലൻസ് അവാർഡുകൾ നൽകി.എ.കെ. ഉസ്മാൻ, ജെബി കെ. ജോൺ, ഡോ. റോണി പോൾ, അനസ് മെയ്തീൻ, പ്രവീൺ കുമാർ, മിലൻ അരുൺ, ജയന്തി മൊയ്ത്ര, രവി ഷെട്ടി, റേഹാൻ ജെറി, എയിറിൻ എലിസബത്ത് ഡോ. സിനിൽ മുബാറക്ക് നതാലിയ ലീല വിപിൻ എന്നിവർവിവിധ മേഘലകളിൽ നിന്നുള്ള അവാർഡുകൾസ്വീകരിച്ചു.

ഒ.ഐ.സി.സി ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റിവർക്കിംഗ് പ്രസിഡണ്ട് ജൂട്ടസ് പോൾ അധ്യക്ഷത വഹിച്ചചടങ്ങിൽ ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ മിഡിൽ ഈസ്റ്റ് ചെയർമാനും &' OICC -INCAS ഗ്ലോബൽ കമ്മിറ്റി മുൻ സംഘടനാ കാര്യ ജന:സെക്രട്ടറിയുമായ രാജു കല്ലുംപുറം, ഐ.സി.സി ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി അഡ്വൈസറി ബോർഡ് ചെയർമാൻ ജോൺ ഗിൽബർട്ട്, വൈസ് പ്രസിഡണ്ടുമാരായ സലീം ഇടശ്ശേരി, ഷംസുദ്ദീൻ ഇസ്മയിൽ, ജനറൽ സെക്രട്ടറിമാരായ നിഹാസ് കൊടിയേരി, മുജീബ് വലിയകത്ത് ,യൂത്ത് വിംഗ് പ്രസിഡണ്ട് നദിം മാനാർ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ശ്രീജിത്ത് എസ് നായർ സ്വാഗതവും ട്രഷറർ ജോർജ്ജ് അഗസ്റ്റിൻ നന്ദിയും പറഞ്ഞു.സെൻട്രൽ കമ്മറ്റി ഭാരവാഹികളായ ജോർജ്ജ്കുരുവിള, മുബാറക്ക് ,കെ.ടി.കെ ഷാഹിൻ,പ്രശോഭ് ,ലിയോ,നെവിൻ,നൗഷാദ് എന്നിവർപരിപാടിക്ക് നേതൃത്വംനൽകി

ഷഫീക്ക്‌ അറക്കൽ

Ads by Google
Ads by Google
TRENDING NOW