കുവൈത്ത് സിറ്റി : പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ക്ക് കുവൈത്ത് കെഎംസിസി പ്രൗഢഗംഭീര സ്വീകരണം നല്‍കി. മുസ്ലിം ലീഗിന്റെ സംസ്ഥാന അധ്യക്ഷ പദവി ഏറ്റെടുത്ത ശേഷം ആദ്യമായാണ് തങ്ങള്‍ കുവൈത്തിലെത്തുന്നത്. കെ എം സി സി പ്രസിഡന്റ് സയ്യിദ് നാസര്‍ അല്‍ മഷ്ഹൂര്‍ തങ്ങളുടെ അധ്യക്ഷതയില്‍ നടന്ന സ്വീകരണ സമ്മേളനം കെ പി സി സി ജനറല്‍ സെക്രട്ടറി അഡ്വക്കറ്റ് അബ്ദുല്‍ മുത്തലിബ് ഉദ്ഘാടനം ചെയ്തു. അബ്ബാസിയ ഇന്റെഗ്രേറ്റഡ് ഇന്ത്യന്‍ സ്‌കൂള്‍ ഗ്രൗണ്ടിലൊരുക്കിയ സ്വീകരണ വേദിയിലേക്ക് പ്രവര്‍ത്തകര്‍ ദഫ് മുട്ടിന്റെ അകമ്പടിയോടെയാണ് തങ്ങളെ ആനയിച്ചത്. ജനബാഹുല്യം കാരണം തങ്ങള്‍ക്ക് കടന്നുപോകാന്‍ വൈറ്റ് ഗാര്‍ഡ് ഒരുക്കിയ സുരക്ഷാ വലയം ശ്രദ്ധേയമായിരുന്നു. വൈറ്റ് ഗാര്‍ഡ് അംഗങ്ങളില്‍ നിന്നും സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളും കെ എം സി സി സംസ്ഥാന ഭാരവാഹികളും സല്യൂട്ട് സ്വീകരിച്ചു.

കുവൈത്ത് കെഎംസിസി സംസ്ഥാന കമ്മിറ്റിയുടെ ഉപഹാരം സാദിഖലി തങ്ങള്‍ക്ക് പ്രസിഡന്റ് കൈമാറി. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, സൗത്ത് സോണ്‍, തിരുവനന്തപുരം ജില്ലാ കമ്മിറ്റികള്‍ക്ക് വേണ്ടി ഭാരവാഹികള്‍ ഹാരാര്‍പ്പണം നടത്തി. കുവൈത്ത് കെ എം സി സി മൊബൈല്‍ ആപ്പ് ലോഞ്ചിംഗും മുഖപത്രമായ 'ദര്‍ശന'ത്തിന്റെ വാര്‍ഷിക പതിപ്പ് പ്രകാശനവും സാദിഖലി തങ്ങള്‍ നിര്‍വഹിച്ചു. സാമ്പത്തിക പ്രതിസന്ധി കാലങ്ങളില്‍ രാജ്യത്തെ താങ്ങി നിറുത്തിയത് പ്രവാസികളാണെന്നും പ്രതിസന്ധികളിലും പ്രയാസങ്ങളിലും കെ എം സി സി കാണിക്കുന്ന സ്‌നേഹത്തിന്റെ കരുതല്‍ മനുഷ്യ സ്‌നേഹത്തിന്റെ വലിയ അടയാള പ്പെടുത്തലാണെന്നും സ്വീകരണത്തിനുള്ള മറുപടി പ്രസംഗത്തില്‍ തങ്ങള്‍ പറഞ്ഞു. ഇന്ത്യക്കാരോടും പ്രത്യേകിച്ച് മലയാളികളോടും അറബ് ഭരണാധികാരികള്‍ കാണിക്കുന്ന സ്‌നേഹം നന്ദിയോടെ കാണണമെന്നും തങ്ങള്‍ ഓര്‍മ്മിപ്പിച്ചു.
അഡ്വക്കറ്റ് ഫാദര്‍ സുബിന്‍ മണത്തറ, ഡോക്ടര്‍ അമീര്‍ അഹമ്മദ്, ഒഐസിസി പ്രസിഡന്റ് വര്‍ഗീസ് പുതുകുളങ്ങര, മരിയ ഉമ്മന്‍ ചാണ്ടി പ്രസംഗിച്ചു. മുസ്തഫ ഹംസ, (മെട്രോ) അബ്ദുറഹ്മാന്‍, (അല്‍ അന്‍സാരി), മുഹമ്മദലി വി.പി (മെഡക്‌സ്), അയ്യൂബ് കച്ചേരി (ഗ്രാന്റ്), റഫീഖ് അഹമ്മദ് (മംഗോ), അബ്ദുല്‍ ഖാദര്‍ (ലുലു), ഹര്‍ഷല്‍ (മലബാര്‍ ഗോള്‍ഡ്) സംഘടന പ്രതിനിധികള്‍ ആയ ഷംസുദീന്‍ ഫൈസി (KIC), ഷുനാശ് ഷുക്കൂര്‍ (KKIC), ഷരീഫ് പി.ടി (KIG), അലവി സഖാഫി (ICS) അബ്ദുറഹ്മാന്‍ അദ്ക്കാനി (ഹുദ സെന്റര്‍) എന്നിവര്‍ സന്നിഹിതരായി.

കുവൈത്ത് കെഎംസിസി സംസ്ഥാന ആക്ടിങ് ജനറല്‍ സെക്രട്ടറി ഷാഹുല്‍ ബേപ്പൂര്‍ സ്വാഗതവും ട്രഷറര്‍ ഹാരിസ് വള്ളിയോത്ത് നന്ദിയും പറഞ്ഞു. ഗ്യാസ്നി മുഹമ്മദ് ഫാറൂഖ് ഖിറാഅത്ത് നടത്തി. കുവൈത്ത് കെ എം സി സി നടത്തി വരുന്ന പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള വീഡിയോ പ്രദര്‍ശനവും നടന്നു. ഉപദേശക സമിതി ചെയര്‍മാന്‍ സലീം ടി.ടി, വൈസ് ചെയര്‍മാന്‍ ബഷീര്‍ ബാത്ത, സംസ്ഥാന ഭാരവാഹികള്‍ ആയ റഊഫ് മഷ്ഹൂര്‍ തങ്ങള്‍, ഇക്ബാല്‍ മാവിലാടം, ഫാറൂഖ് ഹമദാനി, എം.ആര്‍ നാസര്‍, ഡോക്ടര്‍ മുഹമ്മദലി, ഗഫൂര്‍ വയനാട്, സലാം ചെട്ടിപ്പടി, സലാം പട്ടാമ്പി, ഫാസില്‍ കൊല്ലം, ഇല്യാസ് വെന്നിയൂര്‍, ഉപദേശക സമിതി അംഗങ്ങള്‍ ആയ സിദ്ദിഖ് വലിയകത്ത്, കെകെപി ഉമ്മര്‍ കുട്ടി, വനിതാ വിംഗ് ഭാരവാഹികള്‍ ആയ ഡോക്ടര്‍ സഹീമ മുഹമ്മദ്, അഡ്വക്കറ്റ് ഫാത്തിമ സൈറ, ട്രഷറര്‍ ഫാത്തിമ അബ്ദുല്‍ അസീസ് എന്നിവര്‍ സ്വീകരണ പരിപാടിക്ക്നേതൃത്വംനല്‍കി.