-->
കുവൈത്ത്‌സിറ്റി: സാധാരണക്കാരന്റെ ശബ്ദമായി നിലകൊണ്ട ഇന്ത്യന്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ രണ്ട് പൊതു പ്രവര്‍ത്തകരെയാണ് സുധാകര്‍ റെഡ്ഡിയുടെയും വാഴൂര്‍ സോമന്റെയും വേര്‍പാടിലൂടെ നഷ്ടമായിരിക്കുന്നത്.
ആനുകാലിക രാഷ്ട്രീയ സഭാവവികാസങ്ങള്‍ പൊതുപ്രവര്‍ത്തകരില്‍ ഉണ്ടാകേണ്ട സംശുദ്ധത എത്രത്തോളം പ്രാധാന്യമര്ഹിക്കുന്നതാണെന്നു തെളിയിക്കുന്നതാണ് നാം കാണുന്നത് . പൊതുപ്രവര്‍ത്തകര്‍ പാലിക്കേണ്ട രാഷ്ട്രീയ മര്യാദയും സംശുദ്ധതയും ഏറ്റവും ഉന്നതിയില്‍ ഉയര്‍ത്തിപ്പിടിച്ചവരായിരുന്നു സുധാകര്‍ റെഡ്ഡിയും വാഴൂര്‍ സോമനും. കേരളാ അസോസിയേഷന്‍ കേന്ദ്രകമ്മിറ്റി അംഗം വിനോദ് വലുപ്പറമ്പിലിന്റെ മാതാവ് അമ്മിണി വലുപ്പറമ്പിലിന്റെ നിര്യാണത്തിലും യോഗം അനുശോചിച്ചു .
അസോസിയേഷന്‍ പ്രസിഡണ്ട് ബിവിന്‍ തോമസ് അധ്യക്ഷത വഹിച്ചു. കേന്ദ്രകമ്മിറ്റി അംഗം ഷാജി രഘുവരനും ജോയിന്റ് സെക്രട്ടറി മഞ്ജു മോഹനും അനുശോചന കുറിപ്പ് അവതരിപ്പിച്ചു. ലോക കേരള സഭ അംഗം മണിക്കുട്ടന്‍ എടക്കാട്ട് ,ബേബി ഔസെഫ് എന്നിവര്‍ സംസാരിച്ചു. കേരള അസോസിയേഷന്‍ സെക്രട്ടറി ഷംനാദ് തോട്ടത്തില്‍ സ്വാഗതവും ട്രഷറര്‍ അനില്‍.കെ.ജി നന്ദിയുംപറഞ്ഞു.