-->
തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ് നടി മാളവിക മോഹനന്‍. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ' പട്ടം പോലെ' എന്ന സിനിമയിലൂടെയാണ് മാളവിക അഭിനയത്തിലേക്ക് ചുവടുവെക്കുന്നത്. ബോളിവുഡിലും ഇതിനോടകം മാളവിക സാന്നിധ്യം അറിയിച്ചു കഴിഞ്ഞു.
മാളവികയുടെ സാരി ലുക്കിലുളള പുതിയ ചിത്രങ്ങള്‍ ശ്രദ്ധ നേടുകയാണ്. സാരിയില്‍ സിംപിള്‍ പുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
അതേസമയം സത്യന്‍ അന്തിക്കാട്- മോഹന്‍ലാല്‍ ചിത്രം ' ഹൃദയപൂര്‍വ്വം' ആണ് മാളവികയുടേതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.