Thursday, March 12, 2026 Last Updated 43 Min 9 Sec ago English Edition
Todays E paper
Ads by Google
Saturday 23 Aug 2025 07.01 PM

ഇലോഫ് ഖത്തർ: 'ടുഗതർ വി ഹീൽ' ചർച്ചസദസ്സ് സംഘടിപ്പിച്ചു.

uploads/news/2025/08/797370/Aroma.jpg

ദോഹ: ആരോഗ്യബോധന രംഗത്ത് പ്രവർത്തിക്കുന്ന പ്രവാസി സംഘടന യായ ഇലോഫ് ഖത്തർ 'ഹൃദയ സതംഭനം ആദ്യ നിമിഷങ്ങളുടെ വിലഎന്നവിഷയത്തിൽ ചർച്ച സദസ്സ് സംഘടിപ്പിച്ചു. റിയാദ മെഡിക്കല്സിന്റെ യും ദോഹ ബ്യുട്ടി സെന്ററിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച 'ടുഗതർ വിl ഹീൽ' പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.അരോമ ദർബാർ ഹാളിൽ നടന്ന പരിപാടിയിൽ നസീഹ മജീദ് സ്വാഗതം പറഞ്ഞു. രശ്മി സന്തോഷ്,സജ്‌ മൻസൂർ എന്നിവർ ചേർന്ന് അതിഥികളെ പരിചയപ്പെടുത്തി.

ഇലോഫ് കാര്യദർശി ഡോക്ടർ റഷീദ് പട്ടത്ത്, ഐ സി ബി എഫ് ഉപദേശകസമിതി ചെയർമാൻ എസ് എ എം ബഷീർ, ഡോക്ടർ ആനന്ദ് നസ്റിൻ,ദോഹ ബ്യുട്ടി സെന്റർ എം ഡി ഡോ: ഷീല ഫിലിപ്പോസ്,ഐ സി ബി എഫ് മാനേജിങ് കമ്മിറ്റി അംഗം മിനി സിബി . ഐ എം എഫ് ട്രഷറർ ആർ ജെ രതീഷ് എന്നിവർവിവിധവിഷയങ്ങളിൽസംസാരിച്ചു. ഡോക്ടർ പ്രതിഭരതീഷ് മോഡറേറ്റർ ആയിരുന്നു.സൗഹൃദങ്ങളിലും കുടുംബ ജീവിതത്തിലും സമൂഹത്തിന്റെയും സാമൂഹിക ബന്ധങ്ങളുടെയും പങ്ക്' എന്ന വിഷയത്തിൽ എസ് എ എം ബഷീർ സംസാരിച്ചു. 'സ്ത്രീകളുടെ ജോലിയും സാമ്പത്തിക ഭദ്രതയും സാമ്പത്തിക സ്വാതന്ത്ര്യവും എന്നിവ കുടുബ ബന്ധങ്ങളിൽ' എന്ന വിഷയത്തിൽ ഷീല ഫിലിപ്പോസും, 'സൗഹൃദത്തിലും കുടുംബ ജീവിതത്തിലും വ്യക്തികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന്റെ പങ്ക്' എന്ന വിഷയത്തിൽ മിനി സിബിയും, 'നമ്മുടെ വികാര വിചാരങ്ങളുടെ നിയന്ത്രണവും പ്രതിഫലനവും വ്യക്തി സ്വഭാവത്തിലും സാമൂഹിക ഇടപെടലുകളിലുമുള്ള പ്രാധാന്യം' എന്ന വിഷയത്തിൽ ഡോക്ടർ ആനന്ദ് നസ്റിനും 'സാമൂഹിക വിഷയങ്ങളിൽ മാധ്യമങ്ങളുടെ പങ്ക്' എന്ന വിഷയത്തിൽ ആർ ജെ രതീഷും സംസാരിച്ചു .സദസ്സിന്റെ ചോദ്യങ്ങൾക്ക് വിഷയാവതാരകർമറുപടി പറഞ്ഞു.റിയാദ മെഡിക്കല്സിന്റെ പ്രതിനിധി ഷഫീക്, എലോഫ് മീഡിയ ഹെഡ് മജീദ് നാദാപുരം, ലോക കേരള സഭ അംഗം റഊഫ് കൊണ്ടോട്ടി എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു.

ഷഫീക്ക്‌ അറക്കൽ

Ads by Google
Ads by Google
TRENDING NOW