Wednesday, March 11, 2026 Last Updated 1 Min 51 Sec ago English Edition
Todays E paper
Ads by Google
Friday 22 Aug 2025 01.12 PM

ജയിക്കാനായി എന്തും ചെയ്യുമെന്ന് ഗോപാലകൃഷ്ണന്‍ ; കശ്മീരില്‍ നിന്നും ആളെ കൊണ്ടുവന്ന് താമസിപ്പിച്ച് വോട്ട് ചേര്‍ക്കും

uploads/news/2025/08/797143/b-gopalakrishnan.jpg

തൃശൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കള്ളവോട്ട് ആരോപണം വ്യാപകമായി നേരിടുമ്പോള്‍ ഇനിയും ഇത്തരം വോട്ടുകള്‍ ചേര്‍ക്കുമെന്ന വിവാദപ്രസ്താവന നടത്തി ബിജെപി നേതാവ് ഗോപാലകൃഷ്ണന്‍. ജയിക്കാനായി ഏതറ്റം വരെയും പോകുമെന്നും കശ്മീരില്‍ നിന്നും ആളെയിറക്കി വരെ വോട്ടര്‍പട്ടികയില്‍ ചേര്‍ത്ത് വോട്ടു ചെയ്യിക്കുമെന്ന് അഡ്വ. ബി. ഗോപാലകൃഷ്ണന്‍ വ്യക്തമാക്കി.

ജയസാധ്യതയുള്ള മണ്ഡലത്തില്‍ ഒരു വര്‍ഷം ആളുകളെ ഇവിടെ കൊണ്ടുവന്ന് നിര്‍ത്തി വോട്ടുചേര്‍ക്കുമെന്നും പറഞ്ഞു. വേണമെങ്കില്‍ കശ്മീരില്‍ നിന്നുപോലും ആളുകളെ ഇവിടെ കൊണ്ടു താമസിപ്പിച്ച് വോട്ടുചേര്‍ക്കുമെന്നും ജയസാധ്യതയുള്ള മണ്ഡലത്തില്‍ അങ്ങിനെ ചെയ്യുന്നതില്‍ തെറ്റില്ലെന്നും പറഞ്ഞു. നേരത്തേ രാഹുല്‍ഗാന്ധി വോട്ടുമോഷണ ആരോപണം ഉന്നയിച്ച സാഹചര്യത്തില്‍ തൃശൂരില്‍ മറ്റിടങ്ങളില്‍ നിന്നും ആളെ കൊണ്ടുവന്ന് വോട്ടര്‍പട്ടികയില്‍ ചേര്‍ത്തതായി ബിജെപിയ്ക്ക് എതിരേ ആരോപണം ഉയര്‍ന്നിരുന്നു.

ഒരേ അഡ്രസില്‍ അനേകരെ വോട്ടര്‍പട്ടികയില്‍ ചേര്‍ത്തതായും സുരേഷ്ഗോപിയുടെ വിജയം വ്യാജരേഖ ചമച്ചാണെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. തിരുവനന്തപുരം ശാസ്തമംഗലം കാരനായ സുരേഷ്ഗോപി തന്റെ വീടുമായി ബന്ധപ്പെട്ട് 11 വോട്ടുകള്‍ ചേര്‍ത്തെന്നാണ് ആരോപണം. സൂരേഷ്ഗോപി യുടെ വാനരപ്പട പരാമര്‍ശത്തെയും ന്യായീകരിച്ചു. ആള്‍ക്കാര്‍ കാണിക്കുന്നത് അതുപോലെ ചെയ്യുന്നത് വാനരന്മാരാണെന്നും പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW