Thursday, March 12, 2026 Last Updated 44 Min 22 Sec ago English Edition
Todays E paper
Ads by Google
Wednesday 20 Aug 2025 03.05 PM

'വേണു പൂര്‍ണ്ണിമ' 28-ന്,ഒരുക്കങ്ങള്‍ പൂര്‍ത്തിയായി;കെ സി വേണുഗോപാലിനെയും പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങളെയും വരവേല്‍ക്കാന്‍ ഒരുങ്ങി ഓ.ഐ.സി.സി കുവൈത്ത്

OICC

കുവൈറ്റ് : എ ഐ സി സി ജനറല്‍ സെക്രട്ടറിയും പബ്ലിക് അകൗണ്ട്‌സ് കമ്മിറ്റി ചെയര്‍പേഴ്സനുമായ കെ സി വേണുഗോപാലിനെയും മുസ്ലിം ലീഗ് പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങളെയും വരവേല്‍ക്കാന്‍ ഒരുങ്ങി ഓ ഐ സി സി കുവൈറ്റ്.
ഓ ഐ സി സി കുവൈറ്റ് ഏര്‍പ്പെടുത്തിയ മികച്ച പൊതു പ്രവര്‍ത്തകനുള്ള രാജീവ് ഗാന്ധി പുരസ്‌കാരം സ്വീകരിക്കുന്നതിനാണ് അദ്ദേഹം കുവൈറ്റില്‍ എത്തുന്നത് . മുസ്ലിം ലീഗ് പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിക്കലി ശിഹാബ് തങ്ങള്‍ പുരസ്‌കാരം കൈമാറും.
28-ന് വൈകുനേരം ആറ് മണിക്ക് ഷുവൈഖ് കണ്‍വെന്‍ഷന്‍ & റോയല്‍ സ്യൂട്ടസ് ഹോട്ടലിലാണ് ചടങ്ങ്.

OICC

പരിപാടി വന്‍ വിജയമാക്കാനുള്ള എല്ലാ പ്രവര്‍ത്തനങ്ങളും നടന്നുവരുന്നതായി ഓ ഐ സി സി കുവൈറ്റ് നാഷണല്‍ പ്രസിഡന്റ് വര്‍ഗീസ് പുതുകുളങ്ങര അറിയിച്ചു. ചലച്ചിത്ര താരം നവ്യ നായര്‍ വിശിഷ്ട അഥിതിയായിരിക്കും.മുന്‍ മന്ത്രി എ.പി. അനില്‍ കുമാര്‍, കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ.അബ്ദുല്‍ മുത്തലിബ് , മറിയ ഉമ്മന്‍ചാണ്ടി എന്നിവരും നാട്ടില്‍ നിന്നും കുവൈറ്റില്‍ നിന്നും നിരവധി കലാകാരന്‍മാര്‍ പങ്കെടുക്കുന്ന കലാ സന്ധ്യയും ആയിരിക്കും ആയിരത്തിലധികം പേര്‍ പങ്കെടുക്കുന്ന പരിപാടിയുടെ മറ്റു ആകര്‍ഷണം. പരിപാടിയുടെ വിജയത്തിനായി നാഷണല്‍ ഭാരവാഹികളുടെ നേതൃത്വത്തില്‍ വിവിധ സബ് കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നതായി ഓ ഐ സി സി കുവൈറ്റ് നാഷണല്‍ പ്രസിഡന്റ് വര്‍ഗീസ് പുതുകുളങ്ങര ജനറല്‍ സെക്രട്ടറി ബി എസ് പിള്ള പബ്ലിസിറ്റി കണ്‍വീനര്‍ എം എ നിസാം തുടങ്ങിയ നേതാക്കള്‍ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.

Ads by Google
Ads by Google
TRENDING NOW