-->
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ഗൗരി കിഷന്‍. 2018 ല്‍ പുറത്തിറങ്ങിയ‘ 96 ’എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ ത്രിഷയുടെ ചെറുപ്പകാലം അവതരിപ്പിച്ചുകൊണ്ടാണ് താരം സിനിമയിലേക്കെത്തുന്നത്. അതിനുശേഷം ‘മാര്‍ഗം കളി’ എന്ന ചിത്രത്തിലൂടെ മലയാളസിനിമയിലേക്കും ഗൗരി കാലെടുത്തുവെച്ചു. ശേഷം സണ്ണി വെയ്ന്‍ നായകനായെത്തിയ ‘അനുഗ്രഹീതന്‍ ആന്റണി ’എന്ന ചിത്രത്തിലും താരം അഭിനയിച്ചു. മലയാളം കൂടാതെ തമിഴ്, തെലുങ്ക് ഭാഷകളിലും സജീവസാന്നിധ്യമാണ് ഗൗരി.
താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. വയലറ്റ് നിറത്തിലുളള സല്‍വാര്‍ സ്യൂട്ടില്‍ മുലപ്പൂ തലയില്‍ ചൂടിയുളള അതിമനോഹര ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.
തന്റെ പിറന്നാളിനോടനുബന്ധിച്ച് എടുത്ത ചിത്രങ്ങളാണ് താരം പങ്കുവെച്ചിട്ടുളളത്. നിരവധി പേരാണ് ചിത്രങ്ങള്‍ക്ക് താഴെ കമന്റുകളുമായി എത്തുന്നത്. സാഹസം ആണ് താരത്തിന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത മലയാള ചിത്രം.