Wednesday, March 18, 2026 Last Updated 2 Min 33 Sec ago English Edition
Todays E paper
Ads by Google
Wednesday 18 Mar 2026 11.12 AM

‘മിക്ക സെലിബ്രിറ്റികൾക്കും സബ് ഉണ്ട്, ഞാൻ തുടങ്ങിയപ്പോൾ മാത്രം വിമർശനം; വ്ലോ​ഗേഴ്സൊക്കെ എടുത്തിട്ട് കുടയുന്നു...’ ഇന്‍സ്റ്റ സബ്സ്ക്രിപ്ഷന്‍ വിമര്‍ശനത്തെപ്പറ്റി രേണു സുധി

uploads/news/2026/03/830810/Untitled-1.jpg
Renu Sudhi about her insta subscription (Image Source: Instagram)

മിമിക്രി താരവും അഭിനേതാവുമായ കൊല്ലം സുധിയുടെ ഭാര്യയെന്ന നിലയിലാണ് രേണു സുധി പ്രേക്ഷകര്‍ക്ക് മുന്നില്‍ ആദ്യമായി എത്തുന്നത്. തന്റെ ജീവിതത്തിലെ ഏറ്റവും സങ്കടകരമായ സമയത്ത് ഒപ്പം നിന്ന രേണുവിനെക്കുറിച്ച് സുധി പറഞ്ഞതു കേട്ട് പ്രേക്ഷകര്‍ രേണുവിനെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു. അകാലത്തില്‍ കൊല്ലം സുധി വേര്‍പെട്ടപ്പോള്‍ രേണുവിനോടുള്ള സ്നേഹവും കരുതലും പ്രേക്ഷകര്‍ക്ക് ഇരട്ടിയായി.
എന്നാല്‍ പിന്നീട് ഇന്റിമേറ്റ് റീല്‍സ് വീഡിയോകളിലൂടെ രേണു സോഷ്യല്‍ മീഡിയയില്‍ താരമായതോടെ ഏറ്റവും കൂടുതൽ സോഷ്യൽ മീഡിയയിൽ ചർച്ചയായതും വലിയ വിമർശനങ്ങൾക്ക് ഇരയായും താരപത്നി മാറി. കൊല്ലം സുധിയുടെ വിയോ​ഗ ശേഷം അഭിനയത്തിലേക്ക് കടന്നതായിരുന്നു രേണുവിന് നേരിടേണ്ടി വന്ന ആദ്യ വിമർശനം. പിന്നീട് പല പ്രതികരണങ്ങളിലൂടേയും റീലുകളിലൂടെയും ട്രോളുകളും വിമർശനങ്ങളും രേണുവിന് നേരിടേണ്ടി വന്നു. ഇതൊന്നും രേണുവിനെ പക്ഷേ ഏശിയിട്ടേയില്ല. സുധിയുടെ ഫോട്ടോ ഡിപി മാറ്റിയതും ഇൻസ്റ്റയിൽ സബ്സ്ക്രിപ്ഷൻ തുടങ്ങിയതുമാണ് ഏറ്റവും ഒടുവിലായി രേണുവിന് എതിരെയുള്ള വിമർശനങ്ങൾക്ക് കാരണം.
ഇപ്പോഴിതാ ഇന്‍സ്റ്റയില്‍ സബ്സ്ക്രിബ്ഷന്‍ തുടങ്ങിയതിനെക്കുറിച്ച് പറയുകയാണ് രേണു സുധി. അഞ്ച് ദിവസം മുൻപാണ് സബ്സ്ക്രിബ്ഷന്‍ തുടങ്ങിയതെന്നും ബി​ഗ് ബോസിൽ നിന്നും ഇറങ്ങിയത് മുതൽ ആ​ഗ്രഹിച്ച കാര്യമാണ് സബ്സ്ക്രിപ്ഷനെന്നും പറയുകയാണ് രേണു.
‘‘ബി​ഗ് ബോസിൽ നിന്നും ഇറങ്ങിയത് മുതൽ ആ​ഗ്രഹിച്ച കാര്യമാണ് സബ്സ്ക്രിപ്ഷൻ. പക്ഷേ സമയം കിട്ടിയിരുന്നില്ല. ആൽബങ്ങളുടെ ഷൂട്ട്, ദുബായ്, ബഹ്റിൻ എന്നിവിടങ്ങളിലെ യാത്രം എല്ലാമായി ഓട്ടമായിരുന്നു. ആദ്യം 45 രൂപയായിരുന്നു സബ്സ്ക്രിപ്ഷന് ഞാൻ ഇട്ടത്. ഇപ്പോൾ അത് 180 രൂപ ആക്കിയിട്ടുണ്ട്. എന്തായാലും ഞാൻ തുടങ്ങി. സന്തോഷം എന്ന് പറയട്ടെ, നല്ല കുറെ സബ്സ്ക്രിപ്ഷൻസ് ഒക്കെ വന്നു.
രാവിലെ എന്തെങ്കിലും പോസ്റ്റ് ഇടുമ്പോഴും സ്റ്റോറി ഇടുമ്പോഴും ജസ്റ്റ് നോക്കാറുണ്ട്. ഇപ്പോൾ 400 കഴിഞ്ഞു എന്ന് തോന്നുന്നു. എന്തായാലും സന്തോഷം. അതെന്ന് വെച്ചാൽ അതിനെ കുറെ വിമർശനങ്ങളും കുറെ വരുന്നുണ്ട്. മിക്ക സെലിബ്രിറ്റികൾക്കും സബ് ഉണ്ട്. ഞാൻ തുടങ്ങിയപ്പോൾ വിമർശനം. വ്ലോ​ഗേഴ്സൊക്കെ എടുത്തിട്ട് കുടയുകയാണ്. എനിക്ക് മാത്രം പ്രശ്നം, അവർക്കാർക്കും ഈ പ്രശ്നമില്ല.
അവര്‍ക്കും അവരെ സബ്സ്ക്രൈബ് ചെയ്തവര്‍ക്കും മാത്രമേ ഇത് അറിയാവൂ. പക്ഷേ ഇത് രേണു മനോജ് ഒരു സബ് ചെയ്തപ്പോഴത്തേക്കും ഉള്ള വ്ലോഗേഴ്സ് നെഗറ്റീവ് പറയുന്നു... ഞാൻ പേര് പറയുന്നില്ല, അവരുടെ പേര് പറഞ്ഞ് ഞാൻ അവര്‍ക്കുള്ള റീച്ച് വീണ്ടും കൂട്ടുന്നില്ല. സോ അവരെല്ലാം കൂടെ എടുത്തിട്ട് അങ്ങ് കൊടയുകയാണ്. എനിക്ക് മാത്രം ഒന്നും പറ്റില്ല അങ്ങനെ. ഒരു കാര്യം ചെയ്യൂ, ഇവര് എല്ലാവരും കൂടെ എല്ലാ മാസവും കൊണ്ട് വന്ന് പൈസ തരട്ടെ.
നമ്മളെല്ലാവരും ജീവിക്കുന്നത് പണം ഉണ്ടാക്കാനാണല്ലോ. എന്ന് പറഞ്ഞാൽ പണം മാത്രം ഉണ്ടാക്കാനല്ല, നമുക്ക് കുറച്ച് ബന്ധങ്ങളും കാര്യങ്ങളും ഒക്കെ ഉണ്ടെങ്കിൽ പോലും നമുക്ക് എന്തിലും അടിസ്ഥാനം പണമാണ്, പൈസയാണ്. അപ്പൊ ഏത് മാർഗ്ഗേണ എന്നല്ല, നമ്മൾ നല്ല കാര്യങ്ങളിലൂടെ തന്നെ. ഇപ്പൊ എനിക്ക് അത് തെറ്റായിട്ട് ഒന്നും എനിക്ക് തോന്നുന്നില്ല. മിക്ക സെലിബ്രിറ്റീസും സബ്സ്ക്രിപ്ഷൻ ചെയ്യുന്നതുമാണ് അവർ പൈസ ഉണ്ടാക്കുന്നതുമാണ്. നമ്മൾ എന്തായാലും, ഞാൻ വലിയ സംഭവം ആകുന്നു എന്നൊന്നുമല്ല, ഞാൻ ജസ്റ്റ് ചെയ്തു. ഒരുപാട് ആൾക്കാർ വരുമെന്നൊന്നും വിചാരിച്ചല്ല ചെയ്തത്. ഞാൻ ചെയ്തു, എന്തായാലും ഇത്രയും ആൾക്കാർ വന്നു. നമുക്ക് നോക്കാം, മുന്നോട്ട് പോകാം. അങ്ങനെയാണ്...’’ രേണു പറയുന്നു.
രേണു സുധിക്ക് ഇന്‍സ്റ്റയില്‍ ഇതുവരെ 656 പേരാണ് 180 രൂപ മുടക്കി സബ്സ്ക്രിപ്ഷൻ എടുത്തിരിക്കുന്നത്. ഒരു റീലും ഒൻപത് സ്റ്റോറികളും ഇതുവരെ രേണു പങ്കുവച്ചിട്ടുണ്ട്. ഇതിലൂടെ 118,080 രൂപ രേണുവിന് ലഭിച്ചെന്നും സോഷ്യല്‍ മീഡിയ കണ്ടെത്തിയിട്ടുണ്ട്.

ഇൻസ്റ്റാ​ഗ്രാം പ്രൊഫൈലിൽ നിന്നും കൊല്ലം സുധിയുടെ ഫോട്ടോ മാറ്റിയതിന് കാരണം പറഞ്ഞ് എത്തിയിരിക്കുയാണ് രേണു. ‘‘ബ്ലൂ ടിക്ക്. മിക്ക സെലിബ്രിറ്റീസിനും പ്രൊഫൈലിൽ ബ്ലൂ ടിക്ക് വരുന്നുണ്ട്. അതിന്റെ ആവശ്യത്തിന് വേണ്ടി, അതായത് അപ്രൂവൽ ആക്കാൻ വേണ്ടി മെറ്റയിൽ നിന്നും മെസേജ് വരുമല്ലോ. ഡിപി മാറ്റാൻ. അതുകൊണ്ട് മാറ്റിയതാണ്. അല്ലാതെ സുധി ചേട്ടന്റെ ഡിപി മാറ്റിയെന്ന് പറഞ്ഞ് അദ്ദേഹത്തെ എന്റെ ഹൃദയത്തിൽ നിന്നും എടുത്ത് കളഞ്ഞതല്ല. ഞാനിപ്പോൾ വേറെ കല്യാണം കഴിക്കാനും പോകുന്നില്ല. പ്രണയവും, പവിത്രവും കഠിനവുമായിട്ടുള്ള പ്രണയവും ആരോടും ഇല്ല. ആരെയും പേടിച്ചുമല്ല ഫോട്ടോ മാറ്റിയത്. ദൈവത്തെ മാത്രം പേടിക്കുന്നു...’’ രേണു പറയുന്നു.

Ads by Google
Wednesday 18 Mar 2026 11.12 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW