Wednesday, March 18, 2026 Last Updated 5 Min 41 Sec ago English Edition
Todays E paper
Ads by Google
Tuesday 17 Mar 2026 11.59 PM

‘തൃഷ എനിക്ക് വളരെ പ്രിയപ്പെട്ടവളാണ്; ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മാന്യയായ സ്ത്രീകളിൽ ഒരാള്‍; വളരെ സൗമ്യമായ വ്യക്തിത്വമാണ് തൃഷയുടേത്....’ തുറന്നു പറഞ്ഞ് ഖുശ്ബു

uploads/news/2026/03/830767/Untitled-3.jpg
Khusboo sundar vijay- trisha attends the wedding (Image Source: Instagram)

തമിഴകത്തിന്റെ ഇളയദളപതി വിജയ് യുടെ സിനിമാ ജീവിതത്തിന്റെ വിരമിക്കലും മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകനാകാനുള്ള തീരുമാനവും കുറച്ചൊന്നുമല്ല ആരാധകരെ അമ്പരപ്പിച്ചത്. അതില്‍ ആരാധകര്‍ തങ്ങളുടെ നിരാശയും സങ്കടവുമൊക്കെ തുറന്നു കാട്ടുകയും ചെയ്തിരുന്നു. എന്നാല്‍ അതിനു പിന്നാലെ ആരാധകരെ ഞെട്ടിച്ചു കൊണ്ട് വിജയ് യുടെ ഭാര്യ സംഗീത സ്വര്‍ണ്ണലിംഗം വിവാഹമോചന ഹര്‍ജി നല്‍കിയത്. ഒരു പ്രമുഖ നടിയുമായുള്ള ബന്ധമാണ് ഈ വിവാഹമോചനത്തിന് പിന്നിലുള്ള കാരണമെന്ന് ഹര്‍ജിയില്‍ സംഗീത കുറിച്ചിരുന്നു.
ആ വിവാദം കത്തി നില്‍ക്കുമ്പോഴാണ് തെന്നിന്ത്യൻ സൂപ്പർതാരവും ടിവികെ നേതാവുമായ വിജയ് തൃഷയോടൊപ്പം പൊതുചടങ്ങില്‍ ഒരുമിച്ചെത്തിയത്. സംഗീത വിവാഹമോചന ഹർജിയില്‍ ആരോപിച്ച പ്രമുഖ നടി തൃഷ തന്നെയാണെന്ന് തരത്തിലുള്ള ചർച്ചകളും ഇതിനുപിന്നാലെ വന്നു. പലരും വിജയ്-തൃഷ ബന്ധത്തിനുള്ള തങ്ങളുടെ അതൃപ്തി പ്രകടമാക്കുകയും ചെയ്തു.
ഇപ്പോഴിതാ വിജയ്‍യും തൃഷയും ചടങ്ങില്‍ ഒരുമിച്ചെത്തിയതിനെ കുറിച്ചുള്ള ചോദ്യത്തിന് പ്രതികരിക്കുകയാണ് നടിയും ബിജെപി നേതാവുമായ ഖുശ്‌ബു. ഇത്തരം വിവാദങ്ങള്‍ അനാവശ്യമായ ഒന്നാണെന്നും, അതെല്ലാം വിജയ്‍യുടെയും തൃഷയുടെയും വ്യക്തിപരമായ ജീവിതമാണെന്നും, അത് ജനങ്ങളെ ബാധിക്കുന്നുണ്ടെങ്കില്‍ മാത്രം നമുക്ക് അതേപ്പറ്റി ചർച്ച ചെയ്യാമെന്നും ഇത്തരത്തിലുള്ള വിവാദങ്ങള്‍ വിജയ്‌യുടെ ജനപ്രീതിയെ ഒരുതരത്തിലും ബാധിക്കില്ലെന്നും നമ്മളെപ്പോലെ വിജയ്‍യും ഒരു സാധാരണക്കാരനാണെന്നും ഖുശ്‌ബു പറയുന്നു.
‘‘വിജയിന്റെ വ്യക്തിപരമായ കാര്യങ്ങൾ ഞാൻ കമന്റ് ചെയ്യേണ്ട ഒന്നല്ല. എങ്കിലും, സോഷ്യൽ മീഡിയയിൽ ഒരു സഹപ്രവർത്തക ക്രൂരമായി ആക്രമിക്കപ്പെട്ടിട്ടുണ്ട്. നിർഭാഗ്യവശാൽ, ആരെങ്കിലും ഒന്ന് തുമ്മിയാൽ പോലും അതിന് മറ്റൊരാളെ കുറ്റം പറയാൻ നോക്കുന്ന ഒരു കാലത്താണ് നമ്മൾ ജീവിക്കുന്നത്.
എനിക്ക് അവരെ രണ്ടുപേരെയും അടുത്തറിയാം, പ്രത്യേകിച്ചും തൃഷ എനിക്ക് വളരെ പ്രിയപ്പെട്ടവളാണ്. ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മാന്യയായ സ്ത്രീകളിൽ ഒരാളാണ് തൃഷ, അതോടൊപ്പം തന്നെ വളരെ സൗമ്യമായ ഒരു വ്യക്തിത്വവുമാണ് അവരുടേത്.
നിങ്ങളെ എല്ലായിടത്തും പിന്തുടരുന്ന ഈ പാപ്പരാസി സംസ്കാരത്തെക്കുറിച്ച് പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഇത് നമ്മൾ മുംബൈയിൽ കണ്ടുവരുന്ന ഒരു രീതിയായിരുന്നു, നിർഭാഗ്യവശാൽ ഇവിടെയും അത് തുടങ്ങിയിരിക്കുന്നു. ഇത്തരം കമന്റുകൾ ഇടുന്നവരും സംസാരിക്കുന്നവരും സ്വന്തം ജീവിതത്തിലെ പ്രശ്നങ്ങൾ നോക്കുന്നതിനേക്കാൾ മറ്റൊരാളുടെ ജീവിതത്തിലേക്ക് നോക്കാൻ ഇഷ്ടപ്പെടുന്നവരാണ്. അതിൽ നിന്ന് ഒരുതരം വികലമായ ആനന്ദം അവർ കണ്ടെത്തുന്നു.
ഇങ്ങനെ ചെയ്യുന്നവരിൽ 99.9% പേരെയും നമുക്ക് അറിയുക പോലുമില്ല. അതുകൊണ്ട് തന്നെ മറ്റുള്ളവർ എന്ത് പറയുന്നു എന്നതിന് അവർ ഉത്തരവാദികളല്ല. അവർക്ക് മറുപടി നൽകി സമയം കളയേണ്ട ആവശ്യമുണ്ടെന്നും ഞാൻ കരുതുന്നില്ല...’’ ഖുശ്ബു പറയുന്നു.

‘‘ഈ സംഭവത്തില്‍ ആളുകള്‍ക്ക് എന്തെങ്കിലും ചെയ്യാനുണ്ടെന്ന് എനിക്ക് മനസ്സിലാകുന്നില്ല. അതവരുടെ വ്യക്തിപരമായ ജീവിതമാണ്. അവരുടെ വ്യക്തിപരമായ ജീവിതം ജനങ്ങളെ ബാധിക്കുന്നുണ്ടെങ്കില്‍, നമുക്ക് അതേപ്പറ്റി ചർച്ച ചെയ്യാം. അവരുടെ വ്യക്തിപരമായ ജീവിതത്തിന് ജനങ്ങളുമായി യാതൊരു ബന്ധവുമില്ല. എന്തിനാണ് ആളുകള്‍ ഇതിനെ ഒരു വലിയ വിഷയമാക്കുന്നത്? അവർക്ക് അവരുടെ സ്വന്തം ജീവിതം കാണും. ആളുകളെ ഒരു തരത്തിലും ഇതൊന്നും ബാധിക്കുന്നില്ല.
ഇത്തരം വിവാദങ്ങള്‍ വിജയ്‌യുടെ ജനപ്രീതിയെ ബാധിക്കുമെന്ന് ഞാനൊരിക്കലും വിശ്വസിക്കുന്നില്ല. ഈ വിഷയം ആരുടെയും വ്യക്തിപരമായ ജീവിതത്തെ ബാധിക്കുമെന്നും ഞാൻ കരുതുന്നില്ല. അദ്ദേഹം ഒരു മനുഷ്യനാണ്. അദ്ദേഹം ഒരു നേതാവാണോ അല്ലയോ എന്നത് പ്രശ്നമല്ല. നമ്മെപ്പോലെ ഒരു സാധാരണക്കാരനാണ്. ജനങ്ങളുടെ വ്യക്തിപരമായ ജീവിതവുമായി അദ്ദേഹത്തിന് യാതൊരു ബന്ധവുമില്ല. തിരഞ്ഞെടുപ്പിനെ സംബന്ധിച്ചുപറയുകയാണെങ്കില്‍ എപ്പോള്‍ എവിടെ വോട്ട് ചെയ്യണമെന്ന് ജനങ്ങള്‍ക്കറിയാം...’’ ഖുശ്ബു പറഞ്ഞു.

Ads by Google
Tuesday 17 Mar 2026 11.59 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW