-->
കുവൈത്ത്‌സിറ്റി: കഴിഞ്ഞ ദിവസം കുവൈത്തില്‍ വച്ച് നിര്യാതനായ ജയകൃഷ്ണന്‍ നായരുടെ മൃതശരീരം ഇന്ന് ഉച്ചയ്ക്ക് (ചൊവ്വാഴ്ച )ഒരു മണിക്ക് സബാഹ് മോര്‍ച്ചറിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.
ചങ്ങനാശേരി -പുഴവാത് സായി കൃപയില്‍ (ചീരംകുളം) ജയകൃഷ്ണന്‍ (63) കഴിഞ്ഞ വെള്ളിയാഴ്ചയാണ് മരണമടഞ്ഞത്.സംസ്‌കാരം ബുധനാഴ്ച വൈകുനേരം അഞ്ച് മണിക്ക് പുഴവാതിലുള്ള വീട്ടുവളപ്പില്‍ നടക്കും.ഭാര്യ-രേണുക.
മക്കള്‍-വരുണ്‍ ജയകൃഷ്ണന്‍ നായര്‍,കാര്‍ത്തിക് ജയകൃഷ്ണന്‍ നായര്‍.
കെ.കെ.എം.എ മാഗ്‌നെറ്റ് വിഭാഗമാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ സ്വീകരിച്ചത്.