-->
വന്യമൃഗങ്ങളില്‍ ഏറെ അപകടകാരികളാണ് സിംഹം. മനുഷ്യന് ഏറ്റവും കൂടുതല്‍ പേടിയുളള മൃഗങ്ങളില്‍ ഒന്നാണ് അവ. എന്നാല്‍ ഇപ്പോള്‍ മൊബൈല്‍ ഫോണില്‍ സിംഹത്തിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിക്കുന്ന യുവാവിന്റെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.
ഗുജറാത്തിലെ ഭാവ്‌നഗര്‍ ജില്ലയില്‍ നിന്നുളളതാണ് വീഡിയോ. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന സിംഹത്തിന്റെ അടുത്തേക്കാണ്് മൊബൈല്‍ ഫോണും പിടിച്ചു കൊണ്ട് യുവാവ് ചെല്ലുന്നത്. പ്രകോപിതനായ സിംഹം ഇയാള്‍ക്ക് നേരെ പാഞ്ഞു വരുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ ആ സമയത്തും ഫോണില്‍ വീഡയോ ചിത്രീകരിക്കാന്‍ ശ്രമിക്കുകയാണ് യുവാവ്.
ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ വനംവകുപ്പ് ഇയാളെ അറസ്റ്റു ചെയ്തു. യുവാവിന് പിന്നീട് എന്തെങ്കിലും സംഭവിച്ചു കാണുമോ എന്ന് വീഡിയോ കാണുന്നവരില്‍ ആശങ്ക ഉണര്‍ത്തുന്നു. എന്നാല്‍ ഭാഗ്യത്തിന് അയാള്‍ക്ക് അപകടം ഒന്നും സംഭവിച്ചിട്ടില്ല. എന്നാല്‍ മനുഷ്യരുടെയും മൃഗങ്ങളുടെയും ജീവന്‍ ഒരുപോലെ അപകടത്തിലാക്കുന്ന ഈ പ്രവൃത്തി സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്.