Sunday, March 15, 2026 Last Updated 27 Min 6 Sec ago English Edition
Todays E paper
Ads by Google
Sunday 03 Aug 2025 02.51 PM

വ്യത്യസ്തമായ ലുക്കില്‍ ശില്‍പ ഷെട്ടി; ചിത്രങ്ങള്‍

shilpa-shetty
photo-www.instagram.com/theshilpashetty/

ബോളിവുഡിന്റെ പ്രിയപ്പെട്ട നായികയാണ് ശില്‍പ്പ ഷെട്ടി. വര്‍ഷങ്ങളായി മുടങ്ങാതെ യോഗയിലൂടെയും നിത്യേനയുള്ള വ്യായാമമുറകളിലൂടെയും തന്റെ ശരീരസൗന്ദര്യം കാത്തുസൂക്ഷിക്കുന്ന കാര്യത്തില്‍ ശില്‍പ്പ ബോളിവുഡിലെ മറ്റേതു നായികമാരെക്കാളും മുന്നിലാണ് .

പ്രായം വെറും അക്കം മാത്രമാണെന്ന് ജീവിതം കൊണ്ടു ഓര്‍മ്മിക്കുന്ന താരം കൂടിയാണ് ശില്‍പ്പാ ഷെട്ടി. താരത്തിന് 50 വയസ്സായി എന്നു പറഞ്ഞാല്‍ ആരാധകര്‍ക്ക് വിശ്വസിക്കാന്‍ പ്രയാസമായിരിക്കും.

ശില്‍പ്പയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. ഒരു ഇന്‍ഡോ-വെസ്‌റ്റേണ്‍ ഔട്ട്ഫിറ്റിനൊപ്പം പരമ്പരാഗത ആഭരണമായ ജിമിക്കി ധരിച്ച ചിത്രമാണ് ശില്‍പ പങ്കുവെച്ചത്.

പാരമ്പര്യത്തെയും ആധുനികതയെയും സംയോജിപ്പിച്ചു കൊണ്ടുളള വൈബ്രന്റായ ഒരു ജാക്കറ്റ് ശില്‍പ അണിഞ്ഞിരിക്കുന്നത്. സാമ്പ്രദായിക ചിത്രത്തുന്നലുകളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടുകൊണ്ട് രൂപകല്‍പന ചെയ്ത സങ്കീര്‍ണമായ അലങ്കാരങ്ങള്‍ പ്രിന്റഡ് ജാക്കറ്റിന്റെ മാറ്റു കൂട്ടുന്നുണ്ട്.

ഇടുപ്പില്‍ നിന്ന് അരക്കെട്ടിലേക്ക് ഒഴുകിയിറങ്ങുന്ന പെപ്ലം ഫ്‌ളെയറാണ് ജാക്കറ്റിന്റെ മറ്റൊരു സവിശേഷത. ബോഡിഫിറ്റായി തയ്ച്ചിരിക്കുന്ന ജാക്കറ്റിന്റെ ഭംഗിയൊട്ടും ചോരാത്ത വിധത്തില്‍ ന്യൂട്രല്‍ കളറിലുളള ബോട്ടമാണ് ജാക്കറ്റിനൊപ്പം ശില്‍പ അണിഞ്ഞിരിക്കുന്നത്.

മറ്റൊരു ആകര്‍ഷണീയത വലിപ്പമുളള ജിമിക്കിയാണ്. പാരമ്പര്യത്തിനൊപ്പം പുതുമയും കോര്‍ത്തിണക്കാനായി ഇയര്‍കഫായാണ് ശില്‍പ ജിമിക്കി ധരിച്ചിരിക്കുന്നത്. ജിമിക്കിയുടെ ഭംഗിയെടുത്തു നില്‍ക്കാനായി മുടിയിഴകളെ ബണ്‍ഫിറ്റ് ചെയ്‌തൊതുക്കിയിട്ടുണ്ട്. ഏതായാലും താരത്തിന്റെ ഈ സൂപ്പര്‍ കൂള്‍ ലുക്കിനെ പ്രശംസിച്ചുകൊണ്ട് നിരവധിപ്പേരാണ് കമന്റ് ചെയ്യുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW