Saturday, March 14, 2026 Last Updated 38 Min 20 Sec ago English Edition
Todays E paper
Ads by Google
Wednesday 17 Dec 2025 10.30 AM

സമയപരിധി ലംഘിച്ചു: ശില്‍പ ഷെട്ടിയുടെ പബ്ബിന്റെ പേരില്‍ കേസെടുത്ത് പോലീസ്

shilpa-shetty

സമയപരിധി ലംഘിച്ച് പ്രവര്‍ത്തിച്ചതിന് ബോളിവുഡ് നടി ശില്‍പ ഷെട്ടിയുടെ ഉടമസ്ഥതയിലുളള പബ്ബിന്റെ പേരില്‍ പോലീസ് കേസെടുത്തു. ബെംഗളൂരുവിലെ ബാസ്റ്റിയന്‍ ഗര്‍ഡന്‍ സിറ്റി പബ്ബിന്റെ പേരിലാണ് കേസ്.

കഴിഞ്ഞ ദിവസം ഈ പബ്ബിലെത്തിയവര്‍ തമ്മില്‍ സംഘര്‍ഷം നടക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പബ്ബുകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിച്ചിരുന്ന സമയത്തിനുശേഷവും ഇത് പ്രവര്‍ത്തിക്കുന്നുവെന്ന് ഇതില്‍ നിന്ന് വ്യക്തമായിരുന്നു. തുടര്‍ന്നാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

അര്‍ധരാത്രിക്ക് ശേഷം ഒരുമണിവരെയാണ് ബെംഗളൂരുവില്‍ പബ്ബുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതിയുളളത്. ബെംഗളൂരുവില്‍ പ്രവര്‍ത്തിക്കുന്ന ഒട്ടേറെ പബ്ബുകളില്‍ ബോളിവുഡ് താരങ്ങള്‍, ക്രിക്കറ്റ് താരങ്ങള്‍ തുടങ്ങിയവര്‍ക്ക് ഓഹരിപങ്കാളിത്തമുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW