Friday, March 13, 2026 Last Updated 7 Min 11 Sec ago English Edition
Todays E paper
Ads by Google
Saturday 27 Dec 2025 02.13 PM

അത്യധികം അസ്വസ്ഥതയുണ്ടാക്കുന്നത്; ശില്‍പ ഷെട്ടിയുടെ എഐ നിര്‍മിത ചിത്രങ്ങള്‍ നീക്കം ചെയ്യണമെന്ന് കോടതി

shilpa-shetty-

ബോളിവുഡ് താരം ശില്‍പ ഷെട്ടിയുടെ എഐ നിര്‍മിത മോര്‍ഫ് ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ബോംബെ ഹൈക്കോടതി. തന്റെ വ്യക്തിത്വ അവകാശങ്ങള്‍ ദുരുപയോഗം ചെയ്‌തെന്ന കേസില്‍ നടി ശില്‍പ ഷെട്ടി സമര്‍പ്പിച്ച ഹര്‍ജിയില്‍ വിധി പറയുകയായിരുന്നു കോടതി. ചിത്രങ്ങള്‍ വളരെയധികം ഞെട്ടിക്കുന്നതും അസ്വസ്ഥതയുണ്ടാക്കുന്നതുമാണെന്ന് കോടതി നിരീക്ഷിച്ചു.

തന്റെ വ്യക്തിത്വ അവകാശങ്ങള്‍ സംരക്ഷിക്കാനും മോര്‍ഫ് ചെയ്തതുംമാറ്റം വരുത്തിയതുമായ ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്ന വെബ്‌സൈറ്റുകള്‍ക്കെതിരെയും എഐ നിര്‍മിത ഉളളടക്കത്തിനെതിരെയും ഉത്തരവ് പുറപ്പെടുവിക്കാനും ആവശ്യപ്പെട്ട് ശില്‍പ കോടതിയെ സമീപിച്ചത്. ജസ്റ്റിസ് അദ്വൈത് സേത്‌നയുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. വിവിധ സൈറ്റുകളില്‍ അപ്‌ലോഡ് ചെയ്ത ചിത്രങ്ങള്‍ പ്രഥമദൃഷ്ട്യാ വളരെയധികം ഞെട്ടിക്കുന്നവയാണ് എന്ന് അദ്ദേഹം ഉത്തരവില്‍ നിരീക്ഷിച്ചു.

സ്വകാര്യതയെ ബാധിക്കുന്ന തരത്തില്‍ ഒരു വ്യക്തിയെയോ സ്ത്രീയെയോ അവരുടെ അറിവോ സമ്മതമോ കൂടാതെ ചിത്രീകരിക്കാന്‍ പാടില്ല എന്ന് ഉത്തരവില്‍ പറയുന്നു. ചിത്രങ്ങള്‍ അനുചിതവും സ്വീകാര്യമല്ലാത്തതുമാണെന്നും അത്തരം ചിത്രങ്ങള്‍ ശില്‍പയുടെ പ്രതിച്ഛായയെയും കീര്‍ത്തിയെയും കളങ്കപ്പെടുത്തുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

അനുവാദമില്ലാതെ തന്റെ ശബ്ദവും ശരീരഭാഷയും ക്ലോണ്‍ ചെയ്യാന്‍ എഐ ടൂളുകള്‍ ഉപയോഗിച്ചെന്നും അതുപയോഗിച്ച് മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍, പുസ്തകങ്ങള്‍, മറ്റ് ഉല്‍പന്നങ്ങള്‍ എന്നിവ നിര്‍മിച്ചെന്നും ശില്‍പ ആരോപിച്ചിരുന്നു. ഇത്തരം ഉളളടക്കം വഹിക്കുന്ന എല്ലാ വെബ്‌സൈറ്റുകള്‍ക്കുമെതിരെയും തന്റെ പേര് , ശബ്ദം, ചിത്രം എന്നിവ അനുവാദമില്ലാതെ ഉപയോഗിക്കുന്നതില്‍ നിന്ന് അവരെ വിലക്കാനും നടി കോടതിയെ സമീപിക്കുകയായിരുന്നു.

2023 ല്‍ പുറത്തിറങ്ങിയ സുഖി എന്ന ചിത്രത്തിലാണ് ശില്‍പ ഒടുവില്‍ ബിഗ് സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടത്. 2026 ല്‍ കന്നഡ പാന്‍ ഇന്ത്യന്‍ ചിത്രമായ കേഡി: ദി ഡെവിള്‍ എന്ന ചിത്രത്തിലൂടെ നടി തരിച്ചെത്തും. ധ്രുവ സര്‍ജ നായകനാകുന്ന ചിത്രത്തില്‍ സഞ്ജയ് ദത്ത്, രേഷ്മ നാനയ്യ, നോറ ഫത്തേഹി എന്നിവരും അഭിനയിക്കുന്നുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW