-->
സോഷ്യല്‍ മീഡിയയും ആരാധകരും ആഘോഷമാക്കുന്ന ധുരന്ധര്‍ സിനിമയില്‍ അക്ഷയ് ഖന്നയുടെ ഐക്കണിക്ക് FA9LA ഹുക്ക്‌സ്‌റ്റെപ്പ് പുന:സൃഷ്ടിച്ച് നടി ശില്‍പ ഷെട്ടി. വീഡിയോയ്‌ക്കൊപ്പം സിനിമയെയും അണിയറപ്രവര്‍ത്തകരെയും അഭിനന്ദിച്ചുകൊണ്ട് ഒരു കുറിപ്പും താരം ഇന്‍സറ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.
അഭിനേതാക്കളായ രണ്‍വീര്‍ സിങ്, അക്ഷയ് ഖന്ന, ആര്‍. മാധവന്‍, അര്‍ജുന്‍ രാം പാല്‍, സഞ്ജയ് ദത്ത് എന്നിവരെ ശില്‍പ ഷെട്ടി പ്രശംസിച്ചു. പശചാത്തലസംഗീതത്തെക്കുറിച്ചും സംഗീതത്തെക്കുറച്ചും താരം കുറിപ്പില്‍ പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്. ഇപ്പോള്‍ തന്റെ പ്രിയപ്പെ പ്ലേലിസ്റ്റാണിതെന്നാണ് താരം പറയുന്നത്. വളരെക്കാലത്തിന് ശേഷം താന്‍ കണ്ടതില്‍ വെച്ച് ഏറ്റവും ദേശസനേഹമുളള ചിത്രങ്ങളില്‍ ഒന്നാണിതെന്നും ധുരന്ധറിന്റെ മുഴുവന്‍ ടീമിനും നമസ്‌കാരം എന്നുമാണ് ശില്‍പ കുറിച്ചത്.
നിരവധിപ്പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായെത്തുന്നത് . പെര്‍ഫെക്ട്, സൂപ്പര്‍, ക്യൂട്ട് എന്നിങ്ങനെ പോകുന്നു ആരാധകര്‍ കുറിക്കുന്ന കമന്റുകള്‍.
അതേസമയം ആദിത്യ ധറിന്റെ സംവിധാനത്തില്‍ രണ്‍വീര്‍സിങ്ങും സാറാ അര്‍ജുനും പ്രധാനവേഷത്തിലെത്തിയ ധുരന്ധര്‍ വിജയക്കുതിപ്പ് തുടരുകയാണ്. ഇതിനോടകം 600 കോടിക്ക് മുകളില്‍ കളക്ഷനാണ് ചിത്രം നേടിയത്. അക്ഷയ് ഖന്ന, സഞ്ജയ് ദത്ത്, ആര്‍ മാധവന്‍, അര്‍ജുന്‍ രാംപാല്‍, രാകേഷ് ബേഡി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അടുത്ത വര്‍ഷം മാര്‍ച്ച് 19 ന് ആണ് ധുരന്ധര്‍ രണ്ടാം ഭാഗത്തിന്റെ റിലീസ് അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കുന്നത്.