-->
ന്യൂഡല്‍ഹി : വേള്‍ഡ് ചാംപ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ന് നടക്കാനിരിക്കുന്ന ഇന്ത്യ- പാകിസ്താന്‍ മത്സരം റദ്ദാക്കി. പാകിസ്താനെതിരെ കളിക്കില്ലെന്ന് ഹര്‍ഭജന്‍ സിങ് അടക്കമുള്ള താരങ്ങള്‍ തീരുമാനിച്ചതോടെയാണ് മത്സരം റദ്ദാക്കിയത്. പാകിസ്താനെതിരായ മത്സരത്തില്‍ നിന്ന് പിന്മാറിയെന്നാണ് റിപ്പോര്‍ട്ട്. റെവ്‌സ്‌പോര്‍ട്‌സാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.
🚨 NO INDIA MATCH VS PAKISTAN. 🚨- India Vs Pakistan in WCL called off. pic.twitter.com/A1gKsRugiJ— Mufaddal Vohra (@mufaddal_vohra) July 20, 2025
ജമ്മു കശ്മിരീലെ പഹല്‍ഗാമില്‍ ഏപ്രില്‍ 22ന് പാകിസ്താന്‍ നടത്തിയ ഭീകരാക്രമണത്തില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ താരങ്ങള്‍ മത്സരത്തില്‍ നിന്ന് പിന്മാറിയതാണ് മത്സരം റദ്ദാക്കിയതിലേക്ക് വഴിവെച്ചത്. മത്സരം നടത്തുന്നതിനെതിരെ വലിയ രീതിയില്‍ ആരാധകപ്രതിഷേധം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ താരങ്ങളായ ഹര്‍ഭജന്‍ സിങ്, യൂസഫ് പഠാന്‍, ഇര്‍ഫാന്‍ പഠാന്‍ എന്നിവര്‍ പിന്മാറിയത് .
വിരമിച്ച ക്രിക്കറ്റ് താരങ്ങള്‍ക്കായുള്ള ടൂര്‍ണമെന്റാണ് വേള്‍ഡ് ചാംപ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സ്. കഴിഞ്ഞ വര്‍ഷം നടന്ന ടൂര്‍ണമെന്റിന്റെ ആദ്യ പതിപ്പില്‍ യുവരാജ് സിങ് നയിച്ച ഇന്ത്യ ചാംപ്യന്‍സ് ജേതാക്കളായിരുന്നു. ടൂര്‍ണമെന്റിന്റെ രണ്ടാം പതിപ്പിന് കഴിഞ്ഞ ദിവസമാണ് തുടക്കമായത്.