-->
ദോഹ: പ്രൊഫഷണൽ- കോർപ്പറേറ്റ് ട്രെയിനിംഗ് മേഖലയിലെ പ്രമുഖ സ്ഥാപനമായ എഡോക്സി ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഖത്തറിൽ പ്രവർത്തനമാരംഭിക്കുന്നു.അൽസദ്ദ് സ്ട്രീറ്റിലുള്ള ലെ ബൊളിവാർഡിലെ ഓഫീസ് 502ൽ പ്രവർത്തന സജ്ജമായ'എഡോക്സി ട്രെയിനിംഗ് സെന്ററി'ൻ്റെ ഗ്രാൻഡ് ഓപ്പണിംഗ് ജൂലൈ 19ന് വൈകിട്ട് 5 മണിക്ക് നടക്കുമെന്ന് മാനേജ്‌മെന്റ് വാർത്താസമ്മേളനത്തിൽ അറീയിച്ചു.ശൈഖ് നാസർ അബ്ദുല്ല ഖാലിദ് ഹമദ് ആൽതാനി ഉദ്ഘാടനം നിർവഹിക്കും.
ഖത്തറിലെ വാണിജ്യ പ്രമുഖർ, അക്കാദമിക് വിദഗ്ധർ, സാമൂഹിക സാംസ്‌കാരിക സംഘടനാ പ്രതിനിധികൾ എന്നിവരും ചടങ്ങിൽ സംബന്ധിക്കും.
2018ൽ ദുബായിൽ സ്ഥാപിതമായ എഡോക്സി, മൈക്രോസോഫ്റ്റ് ഓഫീസ്, CAD എന്നിവയിൽ B2C ട്രെയിനിംഗ് പ്രോഗ്രാമുകളുമായാണ് തുടക്കം കുറിക്കുന്നത്. പിന്നീട്, 22ഓളം സവിശേഷ മേഖലകളിലായി 400ലധികം കരിയർ വികസന കോഴ്സുകളിലേക്ക് പ്രവർത്തനം വ്യാപിച്ചു. സൈബർ സെക്യൂരിറ്റി, ഡാറ്റാ സയൻസ്, ERP, CAD ഡിസൈൻ, ഓയിൽ & ഗ്യാസ്, ഹ്യൂമൻ റിസോഴ്സസ്, സോഫ്റ്റ് സ്കിൽസ് എന്നിവയെല്ലാം ഇതിൽ ഉൾപ്പെടും.
2020ലാണ് B2B ട്രെയിനിംഗ് മേഖലയിലേക്ക് എഡോക്സി കടക്കുന്നത്. ഇതിനകം 17 രാജ്യങ്ങളിലായി 300ലധികം കോർപ്പറേറ്റ് സ്ഥാപനങ്ങൾക്ക് പ്രത്യേകമായി തയാർ ചെയ്ത തൊഴിൽ നൈപുണ്യ പരിശീലനങ്ങൾ ഇൻസ്റിറ്റ്യൂട്ട് നൽകിക്കഴിഞ്ഞു. സർക്കാർ, പ്രതിരോധം, ഊർജ്ജം ഉൾപ്പെടെയുള്ള മേഖലകളിൽ വ്യാപിച്ചുകിടക്കുന്നതാണ് ഈ കമ്പനികൾ.
2024ൽ ലണ്ടൻ ആസ്ഥാനമായി എഡോക്‌സി പുതിയ അന്താരാഷ്ട്ര ട്രെയിനിംഗ് ഇൻസ്റിറ്റ്യൂട്ട് തുറന്നു. ഇതിനു ശേഷം, മൂന്നാമത്തെ അന്താരാഷ്ട്ര കേന്ദ്രമാണ് ദോഹയിൽ പ്രവർത്തനമാരംഭിക്കാൻ പോകുന്നത്.സൈബർ സെക്യൂരിറ്റി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഹ്യൂമൻ ക്യാപിറ്റൽ വികസനം എന്നിവയ്ക്ക് വലിയ പ്രാധാന്യം നൽകുന്ന രാജ്യമാണ് ഖത്തർ എന്ന് എഡോക്സി ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ ശറഫുദ്ദീൻ മംഗലാട് വാർത്താസമ്മേളനത്തിൽ പറഞ്ഞു. തൊഴിലാളികളുടെ നിരന്തരമുള്ള നൈപുണ്യ വികാസത്തിനും നവീകരണത്തിനും ഊന്നൽ നൽകുന്ന ഖത്തറിന്റെ ദേശീയ തൊഴിൽ നയത്തെയും കാഴ്ചപ്പാടിനെയും ഏറ്റവും നവീനമായ സങ്കേതങ്ങളുമായി പിന്തുണയ്ക്കാൻ എഡോക്സിക്ക് കഴിയുമെന്നും അദ്ദേഹം പ്രതീക്ഷ പങ്കുവെച്ചു.എഡോക്സി ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട്ഹാളിൽ നടന്ന വാർത്താ സമ്മേളനത്തിൽ എഡോക്സിബിസിനസ് ഹെഡ്മുഹമ്മദ് ഫാസിൽ,എഡോക്സി ഖത്തർ സെന്റർ മാനേജർ അഭിലാഷ് ആത്രേയ എന്നിവരും പങ്കെടുത്തു.
ഷഫീക്ക് അറക്കൽ