-->
കുവൈത്ത് സിറ്റി: ഖത്തറിലെ യു.എസ് താവളത്തിലേക്ക് ഇറാന്‍ ആക്രമണം നടത്തിയതിനെ തുടര്‍ന്ന് താല്‍ക്കാലികമായി അടച്ച കുവൈത്ത് വ്യോമാതിര്‍ത്തി മണിക്കൂറുകള്‍ക്കുള്ളില്‍ തുറന്നു.തിങ്കളാഴ്ച വൈകിട്ടാണ് ഖത്തറില്‍ ആക്രമണം നടന്നത്.തുടര്‍ന്നാണ്,കുവൈറ്റ് വ്യോമാതിര്‍ത്തി താല്‍ക്കാലികമായി അടച്ചിരുന്നു.മേഖലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയശേഷമാണ് മണിക്കൂറുകള്‍ക്കുള്ളില്‍ കുവൈത്ത് വ്യോമാതിര്‍ത്തി തുറന്നത്.കുവൈറ്റ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷാണ് (ഡിജിസിഎ) ഇത് സംബന്ധിച്ച പ്രസ്താവന ഇറക്കിയത്.