-->
മലയാളികള്‍ക്ക് ഏറെയിഷ്ടമുള്ള നവ്യ നായര്‍ ‘ഇഷ്ടം’ എന്ന സിനിമയിലൂടെയാണ് ബിഗ് സ്ക്രീനിലേക്ക് എത്തിയത്. ദിലീപിനൊപ്പം ആദ്യ സിനിമയില്‍ നായികയായ ശേഷം ‘നന്ദനം’ എന്ന സിനിമയില്‍ പൃഥ്വിരാജിനൊപ്പം ബാലാമണിയെന്ന കൃഷ്ണഭക്തയായി നവ്യ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായി. സ്വാഭാവിക അഭിനയം കൊണ്ട് ശ്രദ്ധ നേടിയ നവ്യയ്ക്ക് മലയാളത്തിലും തമിഴിലുമടക്കം നിരവധി മികച്ച കഥാപാത്രങ്ങള്‍ ലഭിച്ചു. വിവാഹശേഷം സിനിമയില്‍ നിന്ന് ഇടവേളയെടുത്ത നവ്യ മുംബൈയിലേക്ക് ചേക്കേറി. മകന്‍ ജനിച്ച് കുറച്ചു നാളുകള്‍ക്ക് നവ്യ വീണ്ടും ലൈംലൈറ്റിലേക്ക് തിരിച്ചെത്തി. സോഷ്യല്‍ മീഡിയയിലൂടെയും മറ്റും തന്റെ വിശേഷങ്ങളും ഫോട്ടോഷൂട്ടുകളും യാത്രാചിത്രങ്ങളുമടക്കം പങ്കിടാറുണ്ട്.
ലണ്ടനില്‍ അവധിയാഘോഷിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ് താരം. ചിത്രങ്ങള്‍ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.